Sogamoogamaay

ശോകമൂകമായ്
Year
Language

ശോകമൂകമായ് വഴിമാറി യാത്രയായ്
ഇനിയുമില്ല ജലതരംഗ സംഗമോത്സവം
രണ്ടു തുള്ളികള്‍ പനിനീര്‍ച്ചിരാതുകള്‍
സ്വയമലിഞ്ഞൊരരുവിയായി ഒഴുകിയെങ്കിലും

(ശോകമൂകമായ്)

കൂട്ടും കൂടി പാട്ടും പാടി ശാന്തരായതും
കൂലംകുത്തി പാഞ്ഞലറി കോപമാര്‍ന്നതും
കുഞ്ഞുകുഞ്ഞു മോഹങ്ങള്‍ക്കും തോണിയോട്ടുവാന്‍
ചെല്ലപ്പങ്കായങ്ങള്‍ നല്‍കി കാത്തിരുന്നതും
സ്‌നേഹസാഗരം ചേരും നേരത്തും കാലച്ചൂതാട്ടം
ചുഴിയും നുരയും ചിതറും വേളയില്‍

(ശോകമൂകമായ്)

സ്വപ്‌നങ്ങള്‍തന്‍ ചായച്ചെപ്പില്‍ മിന്നും വര്‍ണ്ണങ്ങള്‍
സ്വന്തങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും താലിപ്പൂ ചാര്‍ത്തി
നാടുതോറും ദീപമേറ്റാന്‍ രാത്രിഗന്ധിതന്‍
തീച്ചാമുണ്ഡിക്കോലം തുള്ളി ദൈവത്താരുമായ്
ജീവിതം പോലും ദാനം നല്‍കിടും കണ്ണീര്‍തീര്‍ത്ഥങ്ങള്‍
അഴലിന്‍ നിഴലില്‍ വഴികള്‍ വേറെയായ്

(ശോകമൂകമായ്)

śogamūgamāy vaḻimāṟi yātrayāy
iniyumilla jaladaraṁga saṁgamotsavaṁ
raṇḍu tuḽḽigaḽ paninīrscirādugaḽ
svayamaliññŏraruviyāyi ŏḻugiyĕṅgiluṁ

(śogamūgamāy)

kūṭṭuṁ kūḍi pāṭṭuṁ pāḍi śāndarāyaduṁ
kūlaṁkutti pāññalaṟi kobamārnnaduṁ
kuññuguññu mohaṅṅaḽkkuṁ toṇiyoṭṭuvān
sĕllappaṅgāyaṅṅaḽ nalgi kāttirunnaduṁ
s‌nehasāgaraṁ seruṁ nerattuṁ kālaccūdāṭṭaṁ
suḻiyuṁ nurayuṁ sidaṟuṁ veḽayil

(śogamūgamāy)

svap‌naṅṅaḽtan sāyaccĕppil minnuṁ varṇṇaṅṅaḽ
svandaṅṅaḽkkuṁ bandhaṅṅaḽkkuṁ tālippū sārtti
nāḍudoṟuṁ dībameṭrān rātrigandhidan
tīccāmuṇḍikkolaṁ tuḽḽi daivattārumāy
jīvidaṁ poluṁ dānaṁ nalgiḍuṁ kaṇṇīrdīrtthaṅṅaḽ
aḻalin niḻalil vaḻigaḽ veṟĕyāy

(śogamūgamāy)