ചോദ്യമില്ല മറുപടിയില്ല
ജീവിതമെന്ന കടംകഥയില്‍
ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല)
പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഃഖമിടകലര്‍ന്നൊഴുകുന്നൂ
പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഃഖമിടകലര്‍ന്നൊഴുകുന്നൂ
കാര്‍മുകില്‍ കരയും താരകം ചിരിക്കും
കഥയിതു തുടര്‍ന്നേ പോകുന്നൂ
വേനലില്ലാ വര്‍ഷമില്ലാ
കാലമെന്ന മഹാനദിയില്‍
ചോദ്യമില്ല മറുപടിയില്ല.
ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരയുന്നൂ
പൂവെന്നു കരുതി തീനാമ്പിലെരിയും
പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍
ആദ്യമില്ല അവസാനമില്ല
അനുരാഗമെന്ന പെരുംവ്യഥയില്‍. (ചോദ്യമില്ല)