മോഹം കാക്കത്തൊള്ളായിരം മോഹം (2)
ചിറകടിച്ചണയുന്ന ചിലമ്പിട്ടു തുള്ളുന്ന മോഹം
മൗനത്തിൻ പുസ്തകത്താളിനകത്തെ
മയില്‍പ്പീലി പോലുള്ള മോഹം
(മോഹം..)
ചൊല്ലാൻ ഞാനാശിപ്പതോരോന്നും
നീ തന്നെ ചൊല്ലിക്കേൾക്കുവാൻ മോഹം (2)
ഓരോ ദിവസവും എന്റെ കിനാക്കളിൽ
നീ മാത്രമാകുവാൻ മോഹം
(മോഹം..)
നിന്നിലെ നിന്നെ നീ എന്നിലെ എന്നിലായ്
എന്നാളും കുടി വെച്ചു കൂടാൻ മോഹം (2)
എല്ലാം നിനക്കുള്ളതെല്ലാം എടുത്തെനി-
ക്കെന്നെനിനക്കേകാൻ മോഹം
(മോഹം...)