സോപാനഗായികയേ സുനന്ദേ
സ്വര്‍ഗ്ഗനന്ദിനിയേ (4 )
ഈ വൃന്ദാവനത്തിലെ കണ്ണനായ് ഞാന്‍
രാധയായ് വരൂ നീ
സുനന്ദേ സ്വര്‍ഗ്ഗനന്ദിനിയേ
സോപാനഗായികയേ ...
ഓ... രാഗലോലം വേണുഗാനം
ഗോകുലം പുല്‍കി
ഈ അസുലഭ നിമിഷം കളയാനെന്തേ
കാരണം രാധേ സുനന്ദേ
എന്റെ കണ്മണിയേ
സോപാന ഗായികയേ...
സുന്ദരാധര പല്ലവത്തില്‍ ഉമ്മ നല്‍കുമ്പോള്‍
പകരമൊരുമ്മ തിരിയെ തരുവാന്‍
താമസമെന്തേ സുനന്ദേ ദേവകന്യകയേ
സോപാന ഗായികയേ ...