പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ
എന്റെ ഹൃദയം തന്നു ഞാന്‍ കണ്മണി
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ
ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗക്കുളിരണിഞ്ഞു
ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗക്കുളിരണിഞ്ഞു
കരിമ്പിന്റെ വില്ലുമായി കമലപ്പുവമ്പന്
കരളില്‍ മധു ചൊരിഞ്ഞു (2)
പ്രേമമധു തേടും കാര്‍വണ്ടു പോലെ
നിന്നരികില്‍ വന്നു ഞാനോമലാളേ
ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം
പാറിപ്പറന്നു വന്നു
ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം
പാറിപ്പറന്നു വന്നു
തുടിക്കുമെന്‍ ഹൃദയം നിന്ച്ചൊടിയിതളില്
പ്രണയത്തിന് തേന്നുണഞ്ഞു