Snehamidallo bhoovileesan

സ്നേഹമിതല്ലോ ഭൂവിലീശന്‍
Year
Language

സ്നേഹമിതല്ലോ ഭൂവിലീശന്‍
സത്യമിവിടെ പൊന്നൊളീ
നന്മവിളയും ഉള്ളിലെന്നും
തമ്പുരാന്റെ തിരുവിളി
സ്നേഹഗീതം പാടി നമ്മള്‍
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടേണം

വിങ്ങിടും ഈ ആശയാലെ കാവ്യങ്ങള്‍ തീര്‍ത്തിടും
വിണ്ണിലെ വര്‍ണ്ണങ്ങളാലെ ജീവനില്‍ നിറമേകിടും
ഭൂമിയുള്ളൊരു കാലമോളം പാഴ്‌ശ്രുതി നാം മീട്ടിടും
അക്കരപ്പച്ചകള്‍ മിഥ്യയാണെന്നും
ഇക്കരെയുള്ളത് സത്യമാണെന്നും

കരുണയില്ലാ മാനസങ്ങള്‍ പൂക്കളില്ലാ കാടുകള്‍
സ്വാര്‍ഥമാകും ചിന്തയാലേ കൂരിരുള്‍ തിറയാടിടും
പൊന്നുഷസ്സേ നീ ചിരിക്കൂ പാഴ്ക്കിനാക്കള്‍ മാറ്റിടു
നേരിന്‍ പാതയില്‍ നീ നയിച്ചീടൂ
വിജ്ഞാനദീപ്തിയില്‍ അജ്ഞതമാറ്റു

ആപത്താല്‍ നീ പങ്കിലമായി വിധിയെപ്പഴിക്കാതെ
സ്നേഹത്തിന്‍ തിരുദീപം ഇവിടെ ഊതിയണക്കാതെ
കാലത്തിന്നുരുള്‍ ചക്രത്തില്‍ ആ ഭാഗ്യം തിരിയുന്നു
സത്യത്തിന്‍ തിരുപാതയിലെന്നും കൊടികള്‍ പാറുന്നു

ആ......സത്യമോതിടൂ .... ഒന്നു ചേര്‍ന്നിടൂ...

snehamidallo bhūvilīśan
satyamiviḍĕ pŏnnŏḽī
nanmaviḽayuṁ uḽḽilĕnnuṁ
tamburānṟĕ tiruviḽi
snehagīdaṁ pāḍi nammaḽ
maṇṇil svarggaṁ tīrttiḍeṇaṁ

viṅṅiḍuṁ ī āśayālĕ kāvyaṅṅaḽ tīrttiḍuṁ
viṇṇilĕ varṇṇaṅṅaḽālĕ jīvanil niṟamegiḍuṁ
bhūmiyuḽḽŏru kālamoḽaṁ pāḻ‌śrudi nāṁ mīṭṭiḍuṁ
akkarappaccagaḽ mithyayāṇĕnnuṁ
ikkarĕyuḽḽat satyamāṇĕnnuṁ

karuṇayillā mānasaṅṅaḽ pūkkaḽillā kāḍugaḽ
svārdhamāguṁ sindayāle kūriruḽ tiṟayāḍiḍuṁ
pŏnnuṣasse nī sirikkū pāḻkkinākkaḽ māṭriḍu
nerin pādayil nī nayiccīḍū
vijñānadīptiyil ajñadamāṭru

ābattāl nī paṅgilamāyi vidhiyĕppaḻikkādĕ
snehattin dirudībaṁ iviḍĕ ūdiyaṇakkādĕ
kālattinnuruḽ sakrattil ā bhāgyaṁ tiriyunnu
satyattin dirubādayilĕnnuṁ kŏḍigaḽ pāṟunnu

ā......satyamodiḍū .... ŏnnu sernniḍū...