Sneham sarvvasaaram

സ്നേഹം സര്‍വ്വസാരം
Year
Language

സ്നേഹം സര്‍വ്വസാരം ഇതു
പാവം കവിയുടെ മോഹം
വെറും മോഹം മോഹം വ്യാമോഹം
(സ്നേഹം സര്‍വ്വസാരം....)

സ്നേഹം സത്യതാരം
മോഹാന്ധകാരത്തിലുദിക്കും
ഈ മോഹന ഭാസുര താരം...
(സ്നേഹം സത്യതാരം....)

മണ്ണിന്‍ പാഴ്ച്ചെടി വിണ്ണിലെ നന്ദന
സുന്ദര മലര്‍വനമാക്കീടാന്‍
മനുഷ്യജീവനു ദൈവം നല്‍കിയ
മന്ത്രമോതിരം സ്നേഹം
(സ്നേഹം സത്യതാരം.....)

മരണം വന്നാല്‍ ചീഞ്ഞുനശിക്കും
മാംസവും എല്ലും മജ്ജയുമായ്
ഭാസുവിലടിയും മര്‍ത്ത്യന്‍ പണിയും
ശാശ്വത സ്വര്‍ഗ്ഗം സ്നേഹം
സ്നേഹം...ശാശ്വത സ്വര്‍ഗ്ഗം സ്നേഹം...
(സ്നേഹം സത്യതാരം...)

snehaṁ sarvvasāraṁ idu
pāvaṁ kaviyuḍĕ mohaṁ
vĕṟuṁ mohaṁ mohaṁ vyāmohaṁ
(snehaṁ sarvvasāraṁ....)

snehaṁ satyadāraṁ
mohāndhagārattiludikkuṁ
ī mohana bhāsura tāraṁ...
(snehaṁ satyadāraṁ....)

maṇṇin pāḻscĕḍi viṇṇilĕ nandana
sundara malarvanamākkīḍān
manuṣyajīvanu daivaṁ nalgiya
mandramodiraṁ snehaṁ
(snehaṁ satyadāraṁ.....)

maraṇaṁ vannāl sīññunaśikkuṁ
māṁsavuṁ ĕlluṁ majjayumāy
bhāsuvilaḍiyuṁ marttyan paṇiyuṁ
śāśvada svarggaṁ snehaṁ
snehaṁ...śāśvada svarggaṁ snehaṁ...
(snehaṁ satyadāraṁ...)