Snehalaalanam

സ്നേഹലാളനം
Work
Year
Language

സ്നേഹലാളനം മൂകസാന്ത്വനം
കരിയും മനസ്സിന്‍ മരുവില്‍
വെറുതെ പൊഴിയും മഴയോ
മേഘരാഗമോ മിഴിനീര്‍ത്തുള്ളിയോ
അലിവിന്‍ തേങ്ങലോ...
(സ്നേഹലാളനം)

പാതിമാഞ്ഞുവോ പുലര്‍കാലതാരകം
ദൂരെ ദൂരെയോ ചിരമോഹസംഗമം
ജീവനില്‍ പൂവിടും സ്നേഹദീപകം
ആര്‍ദ്രമായ് ചാരുമീ നീലജാലകം
ഇനി നൊമ്പരങ്ങളോടെ നമ്മള്‍ തിരയുമ്പോള്‍
(സ്നേഹലാളനം)

കൂടണഞ്ഞുവോ പകല്‍‌മാഞ്ഞ വേളയില്‍
ശോകസാന്ദ്രമായ് ഇതള്‍‌മൂടുമോര്‍മ്മകള്‍
പാടവെ പാതിയായ് രാഗസാധകം
നെഞ്ചിലെ വിങ്ങലായ് പ്രാണപഞ്ചമം
ഒരു കൈക്കുടന്ന ചോര്‍ന്നുവീഴും ജലതീര്‍ത്ഥം
(സ്നേഹലാളനം)

snehalāḽanaṁ mūgasāndvanaṁ
kariyuṁ manassin maruvil
vĕṟudĕ pŏḻiyuṁ maḻayo
megharāgamo miḻinīrttuḽḽiyo
alivin deṅṅalo...
(snehalāḽanaṁ)

pādimāññuvo pulargāladāragaṁ
dūrĕ dūrĕyo siramohasaṁgamaṁ
jīvanil pūviḍuṁ snehadībagaṁ
ārdramāy sārumī nīlajālagaṁ
ini nŏmbaraṅṅaḽoḍĕ nammaḽ tirayumboḽ
(snehalāḽanaṁ)

kūḍaṇaññuvo pagal‌māñña veḽayil
śogasāndramāy idaḽ‌mūḍumormmagaḽ
pāḍavĕ pādiyāy rāgasādhagaṁ
nĕñjilĕ viṅṅalāy prāṇabañjamaṁ
ŏru kaikkuḍanna sornnuvīḻuṁ jaladīrtthaṁ
(snehalāḽanaṁ)