സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി....
വീണ്ടും വന്നൂ ശ്രീദേവി...
പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി...
വീണ്ടും വന്നൂ ശ്രീദേവി...
(സ്നേഹദീപം കൊളുത്തി..........)
വിണ്ണിലുയർന്നൊരു പുണ്യതാരം മണ്ണിൽ വന്നിറങ്ങീ...
താഴെ മണ്ണിൽ വന്നിറങ്ങീ....
മന്ത്രമംഗളശംഖനാദം മധുരമായ് മുഴങ്ങീ....
നീളെ മധുരമായ് മുഴങ്ങീ....
സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി....
വീണ്ടും വന്നൂ ശ്രീദേവി...
പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി
വീണ്ടും വന്നൂ ശ്രീദേവി...
നിന്റെ വരവിൽ ഇവിടമാകെ നിറഞ്ഞു മലർനിരകൾ...
മന്ദഹാസമലർനിരകൾ....
നിന്റെ ചിരിയിൽ ഹൃദയമാകെ നിറഞ്ഞു തേനമൃതം...
ആകെ നിറഞ്ഞു തേനമൃതം....
സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നൂ ശ്രീദേവി....
വീണ്ടും വന്നൂ ശ്രീദേവി...
പോയവസന്തം പുൽകിയുണർത്താൻ വന്നൂ ശ്രീദേവി....
വീണ്ടും വന്നൂ ശ്രീദേവി...