വന്നു വന്നു ക്രിസ്തുമസ്സേ പുണ്യം ചെയ്ത നാളു നീ
ജനിച്ചു ജഗദീശപുത്രന് ബദലഹേമിലീ ദിനം
അഴല്പ്പെടും പാരിനേക വിണ്ണിന് സന്ദേശമായു്
വാഴു്ത്തിടുന്നു നിന്റെ നാമം വാഴ്ത്തിടുന്ന ദൈവമേ
ആര്‍ത്തരാകും ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ
ശാശ്വതസ്നേഹരാജ്യം പുലര്ത്തിയീ മന്നിനെ
സ്വര്ഗ്ഗീയമാക്കിടും വെളിച്ചവുമേന്തി
(വന്നു വന്നു )
ക്രിസ്തുരാജന്റെ തിരുനാളു വന്നു
പച്ചമരമൊക്കെ പൂവിട്ടു നിന്നു
താഴെ വന്നു നക്ഷത്രമൊന്നു
മാവിന് കൊമ്പത്തു തൂങ്ങിക്കിടക്കുന്നു
നാടുനീളെയഴകു വന്നു ക്രിസ്തുദേവ
നാമമെങ്ങുമൊഴുകി വന്നു
ഗാനം ചെയ്തു ദാനം ചെയ്തു
വാനം ചെയ്തു നാട്ടുകാര്‍
നാമെന്തു ചെയ്തു കൂട്ടരെ
ഇതെന്തോവാടാ തടിമാടാ
ഓടിവാടു മലമൂഠാ
നീ പോടാ നീയും പോടാ
പാടിപോയിനെടാ പള്ളീപ്പോടാ
സത്യദീപം കൊളുത്തി ക്രിസ്തുവെ തേടുവിന്‍
നല്‍സ്തുതി പാടിയെന്നും വാഴ്ത്തുവിന്‍ വാഴ്ത്തുവിന്‍
(വന്നു വന്നു )