ഒരുമെയ് തുള്ളാവു തുമ്പിയായ്
നീ ഇരുവഴി തോറുമേ തുമ്പിയായ്
(ഒരുമെയ്.....)
ഈണങ്ങൾ തിരയാവു തുമ്പിയായ്
നീ വർണ്ണചാരുതതൻ തുമ്പിയായ്
(ഈണങ്ങൾ...)
(ഒരുമെയ്...)
മുക്താഭയണി ദേവതുമ്പിയായ്
കസ്തൂരി ഏകാവു തുമ്പിയായ്
മലനാടിൽ നീ ഓണത്തുമ്പിയായ്
മുല്ലപ്പന്തലിൽ ഗാനതുമ്പിയായ്
മാലകോർക്കെ രാവുതുമ്പിയായ്
ആ മാല വിരി തോറുമേ തുമ്പിയായ്
(ഒരുമെയ്....)
നിത്യത്തിൻ മണംപെയ്യും തുമ്പിയായ്
ചിത്തത്തിൽ തേനോലും തുമ്പിയായ്
വാസന്തിമലർ മൂടും തുമ്പിയായ്
അഴകിന്റെ കണിയാകും തുമ്പിയായ്
പട്ടുനൂൽ നൂല്ക്കുന്ന തുമ്പിയായ്
ആ പച്ചമലർ തോറുമേ തുമ്പിയായ്
(ഒരുമെയ്....)