ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയില്‍...
മൊഴിയില്‍ കവിതകളുതിരുകയായ്...
ജപമാലപോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ്
(ശിവമല്ലിക്കാവില്‍)
പാലമരത്തില്‍ മന്ത്രങ്ങള്‍ ജപിക്കും ഹരിതമധുരിതരാത്രികളേ
പൊന്‍വേണുവൂതും ഗന്ധര്‍വ്വനോടെന്‍ പ്രണയപരിഭവമോതിവരൂ
മണ്‍ചെരാതില്‍ മിന്നും വെണ്ണിലാവിന്‍ നാളം കണ്‍മിഴിയ്ക്കും താളം
സഗമപ ധപമഗ രിഗപമ ഗരിസനി
(ശിവമല്ലിക്കാവില്‍)
ദേവസദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും തരളതംബുരുതന്തികളേ
നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ്
ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്‍
സഗമപ ധപമഗ രിഗപമ ഗരിസനി
(ശിവമല്ലിക്കാവില്‍)