ശിവം ശിവദഗണനായകവരമുണരും അനഘമന്ത്രം
ശിവം അമലഹിമഗംഗയിലലയിളകും സുകൃതവാക്യം
ഉമയും ഹരനും പ്രകൃതീലയമായ് നടമാടും താളം
യാഗഹവനധൂമശൈലനീലിമയില്‍
വ്രതഭരിതഹൃദയങ്ങളില്‍
(ശിവം)
പര്‍വ്വതനാഥന്‍ ശിവസവിധേ
പാര്‍വതിയരുളിയ വചനവുമായ്
തനയനാറുമുഖന്‍ ജ്ഞാനപ്പഴം തേടി
അഖിലലോകമിതിലലയുമ്പോള്‍
ഗജമുഖന്‍ ശിവനെ വലതുവെച്ചളവിലെങ്ങോ
അശരീരിയുണ്ടായപോല്‍
(ശിവം)
സാഗരമേഴും ഗിരിനിരയും
ശാസ്ത്രപുരാണം ജ്യോതിഷവും
താണ്ടിവന്നു തിരുപഴനിയാണ്ടിയവന്‍
പരമശിവസവിധമണയുമ്പോള്‍
അഖിലജീവകലയവിടെയെന്നറിയുമറിവായ്
അശരീരിയുണ്ടായിതോ
(ശിവം)
śivaṁ śivadagaṇanāyagavaramuṇaruṁ anaghamandraṁ
śivaṁ amalahimagaṁgayilalayiḽaguṁ sukṛtavākyaṁ
umayuṁ haranuṁ prakṛtīlayamāy naḍamāḍuṁ tāḽaṁ
yāgahavanadhūmaśailanīlimayil
vradabharidahṛdayaṅṅaḽil
(śivaṁ)
parvvadanāthan śivasavidhe
pārvadiyaruḽiya vasanavumāy
tanayanāṟumukhan jñānappaḻaṁ teḍi
akhilalogamidilalayumboḽ
gajamukhan śivanĕ valaduvĕccaḽavilĕṅṅo
aśarīriyuṇḍāyabol
(śivaṁ)
sāgarameḻuṁ girinirayuṁ
śāstraburāṇaṁ jyodiṣavuṁ
tāṇḍivannu tirubaḻaniyāṇḍiyavan
paramaśivasavidhamaṇayumboḽ
akhilajīvagalayaviḍĕyĕnnaṟiyumaṟivāy
aśarīriyuṇḍāyido
(śivaṁ)