ഭൂതമല ഭൂതത്താൻ മല
മുടിയാട്ടീ കാറ്റ് കലിതുള്ളീ കാറ്റ്
ഓഹൊ.....
ഹാ ഉടുത്തൊരുങ്ങിയ വസന്തരാവൊരു
വെളുത്ത സുന്ദരിപ്പെണ്ണ് ആ വെളുത്ത സുന്ദരിപ്പെണ്ണ്
(ഉടുത്തൊരുങ്ങിയ....)
ചിരിച്ചുനിന്നൂ പൂങ്കുല പോലെ
കറുത്ത മറുകുള്ള പെണ്ണ് ഹൊ സുന്ദരിപ്പെണ്ണ്
ആമ്പൽപ്പൂവിൻ തേൻകുടമുണ്ടേ തേൻകുടമുണ്ടേ
ആതിര രാവിൻ കുളിരുണ്ടേ
(ആമ്പൽപ്പൂവിൻ....)
പാലപ്പൂവിൻ മണമുണ്ടേ
പാടിവരുന്നു പെണ്ണ്
പാടിവരുന്നു
(ഉടുത്തൊരുങ്ങിയ....)
വെള്ളാരംകുന്നിലെ വെണ്ണക്കൽക്കുന്നിലെ
വെള്ളിലക്കിങ്ങിണി ചാർത്തി
ഉള്ളിലുണരും മോഹംപോലെ
തുള്ളിവരുന്നു പെണ്ണ്
ഹെ തുള്ളിവരുന്നു പെണ്ണ്
(ഉടുത്തൊരുങ്ങിയ....)