Sittirattoniyil

ചിത്തിരത്തോണിയിൽ
Year
Language

ഓഹോഹോഹോ....ഓ....
ഓഹോഹോഹോ....ഓ....
ചിത്തിരത്തോണിയിലക്കരെ പോകാന്‍
എത്തിടാമോ പെണ്ണേ ?
ചിറയന്‍ കീഴിലെ പെണ്ണേ
ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ

നിന്നെ കണ്ടാല്‍ മയങ്ങി നില്‍ക്കും തോണീ
നിന്നെ കാണാതിരുന്നാല്‍ മടിച്ചു നില്‍ക്കും തോണീ
കരയില്‍നിന്നും കയര്‍കയറ്റി കരകള്‍തേടുന്നൂ
എന്റെ കരള്‍തടത്തില്‍ നിന്റെ കണ്ണുകള്‍
കളംവരയ്ക്കുന്നൂ കളംവരയ്ക്കുന്നൂ...
(ചിത്തിരത്തോണിയില്‍...)

മാലിതെരുത്തും നാണമുണര്‍ത്തും പെണ്ണേ
മലര്‍മാലികൊണ്ടുകെട്ടിയിട്ടോ എന്നെ?
നല്ലനാളുനോക്കി നിന്‍ കഴുത്തില്‍ താലികെട്ടും ഞാന്‍
നാളെ മണ്‍കുടിലില്‍ കൈപിടിച്ചു കുടിയിരുത്തും ഞാന്‍
കുടിയിരുത്തും ഞാന്‍
(ചിത്തിരത്തോണിയില്‍...)

O...O...

ohohoho....o....
ohohoho....o....
sittirattoṇiyilakkarĕ pogān
ĕttiḍāmo pĕṇṇe ?
siṟayan kīḻilĕ pĕṇṇe
siriyil silaṅga kĕṭṭiya pĕṇṇe

ninnĕ kaṇḍāl mayaṅṅi nilkkuṁ toṇī
ninnĕ kāṇādirunnāl maḍiccu nilkkuṁ toṇī
karayilninnuṁ kayargayaṭri karagaḽteḍunnū
ĕnṟĕ karaḽtaḍattil ninṟĕ kaṇṇugaḽ
kaḽaṁvaraykkunnū kaḽaṁvaraykkunnū...
(sittirattoṇiyil...)

mālidĕruttuṁ nāṇamuṇarttuṁ pĕṇṇe
malarmāligŏṇḍugĕṭṭiyiṭṭo ĕnnĕ?
nallanāḽunokki nin kaḻuttil tāligĕṭṭuṁ ñān
nāḽĕ maṇguḍilil kaibiḍiccu kuḍiyiruttuṁ ñān
kuḍiyiruttuṁ ñān
(sittirattoṇiyil...)

O...O...