Sittirappoovidarum

ചിത്തിരപ്പൂവിടരും
Year
Language

ചിത്തിരപ്പൂവിടരും കവിളില്‍ ഇത്തിരിത്തേനൂറും ചൊടിയില്‍
നുള്ളാനും കിള്ളാനും നുള്ളിവിടര്‍ത്താനും
പുല്‍കാനും പുണരാനും ചുംബിച്ചുണര്‍ത്താനും
നീവരുന്നോ ഞാറ്റുവേലപ്പാട്ടുപാടും പൈങ്കിളിപ്പെണ്ണേ
ഞാറ്റുവേലപ്പൈങ്കിളിപ്പെണ്ണേ

കണ്ണാരം പൊത്തിപ്പൊത്തി കിന്നാരം ചൊല്ലിച്ചൊല്ലി
കണ്ണാടിപ്പുഴക്കരെയക്കരെ
പെണ്ണേ നീ കളിയാടാന്‍ വരുമെന്നു കാതോര്‍ത്തു
കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു

വെള്ളാരം കുന്നുകളില്‍ വെണ്മേഘക്കുട വിരിഞ്ഞു
കൊട്ടും കുഴല്‍ വിളിയും കുരവയുമായ്
പെണ്ണേ നീ പുടമുറിക്കായ് വരുമെന്നു കാതോര്‍ത്തു
കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു

sittirappūviḍaruṁ kaviḽil ittirittenūṟuṁ sŏḍiyil
nuḽḽānuṁ kiḽḽānuṁ nuḽḽiviḍarttānuṁ
pulgānuṁ puṇarānuṁ suṁbiccuṇarttānuṁ
nīvarunno ñāṭruvelappāṭṭubāḍuṁ paiṅgiḽippĕṇṇe
ñāṭruvelappaiṅgiḽippĕṇṇe

kaṇṇāraṁ pŏttippŏtti kinnāraṁ sŏlliccŏlli
kaṇṇāḍippuḻakkarĕyakkarĕ
pĕṇṇe nī kaḽiyāḍān varumĕnnu kādorttu
kaṇṇe ĕn karaḽe ñān kāttirunnu - kāttirunnu

vĕḽḽāraṁ kunnugaḽil vĕṇmeghakkuḍa viriññu
kŏṭṭuṁ kuḻal viḽiyuṁ kuravayumāy
pĕṇṇe nī puḍamuṟikkāy varumĕnnu kādorttu
kaṇṇe ĕn karaḽe ñān kāttirunnu - kāttirunnu