Sitravarnnabuspajaalam

ചിത്രവര്‍ണ്ണപുഷ്പജാലം
Year
Language

ചിത്രവര്‍ണ്ണപുഷ്പജാലമൊരുക്കിവച്ചൂ
സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ
മുത്തുമണിത്തേരില്‍ വരും കാമുകനെ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചൂ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചു

സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴില്‍ വെച്ചുഞാനാ
സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി
മന്ത്രകോടി വാങ്ങിയവനെനിക്കുതന്നു
മനസ്സില്‍ ഞാനതും ചുറ്റിയൊരുങ്ങിനിന്നൂ
ഒരുങ്ങിനിന്നൂ
ചിത്രവര്‍ണ്ണ.......

പ്രാണനാഥനെന്‍ കവിളില്‍ കളം വരച്ചൂ
നാണമോടെ ഞാനവനില്‍ ചുറ്റിപ്പടര്‍ന്നൂ
കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ
കതകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ ഞാന്‍
കോരിത്തരിച്ചൂ..........

sitravarṇṇabuṣpajālamŏrukkivaccū
svapnalekha munnil vannu puñjiriccū
muttumaṇitteril varuṁ kāmuganĕ
kuttuviḽakkĕḍuttuñān svīgariccū
kuttuviḽakkĕḍuttuñān svīgariccu

svayaṁvarappūppandal kuḍakkīḻil vĕccuñānā
svayaṁprabhā vigrahattĕ svandamākki
mandragoḍi vāṅṅiyavanĕnikkudannu
manassil ñānaduṁ suṭriyŏruṅṅininnū
ŏruṅṅininnū
sitravarṇṇa.......

prāṇanāthanĕn kaviḽil kaḽaṁ varaccū
nāṇamoḍĕ ñānavanil suṭrippaḍarnnū
kaḽḽanavan kādil vannu kathabaṟaññū
kadagugaḽ sārivannu vārippuṇarnnū ñān
korittariccū..........