Sitram oru sitram

ചിത്രം ഒരു ചിത്രം
Year
Language

മ്....മ്...
ചിത്രം ഒരു ചിത്രം മനസ്സില്‍ ഞാനെഴുതി
നിന്റെ ചിത്രം അതിനേഴുവര്‍ണ്ണം
ശില്‍പ്പം ഒരു ശില്‍പ്പം മനസ്സില്‍ ഞാനൊരുക്കി
മനസ്സില്‍ അതു ചാരുശില്‍പ്പം

ഒളിയമ്പെയ്യും കണ്ണിണയാകെ
അനുരാഗമാസ്മരനാളം
മോഹമുണര്‍ത്തും ചൊടികളിലാകെ
മധുരം തൂകും പൂവ്
പൂപെറുക്കാന്‍ വാ വാ
മധുരംനുണയാന്‍ വാ വാ

തീരം പുല്‍കും തിരയുടെ ചുണ്ടില്‍
ഒരു രാഗമോഹന ഗാനം
ആരും കാണാക്കരളിന്നുള്ളില്‍
പവിഴപ്പൂമണിമുത്ത്
ഗാനം പാടാന്‍ വാ വാ
മുത്തുകള്‍ വാരാന്‍ വാ വാ

m....m...
sitraṁ ŏru sitraṁ manassil ñānĕḻudi
ninṟĕ sitraṁ adineḻuvarṇṇaṁ
śilppaṁ ŏru śilppaṁ manassil ñānŏrukki
manassil adu sāruśilppaṁ

ŏḽiyambĕyyuṁ kaṇṇiṇayāgĕ
anurāgamāsmaranāḽaṁ
mohamuṇarttuṁ sŏḍigaḽilāgĕ
madhuraṁ tūguṁ pūv
pūbĕṟukkān vā vā
madhuraṁnuṇayān vā vā

tīraṁ pulguṁ tirayuḍĕ suṇḍil
ŏru rāgamohana gānaṁ
āruṁ kāṇākkaraḽinnuḽḽil
paviḻappūmaṇimutt
gānaṁ pāḍān vā vā
muttugaḽ vārān vā vā