Sitraganyage

ചിത്രകന്യകേ
Year
Language

ചിത്രകന്യകേ നിന്മുഖം കാണുമ്പോള്‍
ചിന്തയ്ക്കു ചിറകുകള്‍ വിടരുന്നൂ
എന്റെ ചിന്തയ്ക്കു ചിറകുകള്‍ വിടരുന്നൂ
വിടരുന്നൂ വിടരുന്നൂ വിടരുന്നൂ

നീലസാഗരം തുളുമ്പി നില്‍പ്പൂ
നിന്റെ നീള്‍മിഴിപ്പൂവില്‍
എന്തു മോഹം എന്തു ദാഹം
നിന്നിലലിയാനോമലേ

മേഘമാലകള്‍ മഴയായ് വീഴും
നിന്റെ പൂഞ്ചായല്‍ കണ്ടാല്‍
എന്തു മോഹം എന്തു ദാഹം
ഒന്നു തഴുകാനോമലേ

പവിഴമുത്തുകള്‍ വിരുന്നു വന്നൂ
നിന്റെ നേര്‍മണിച്ചുണ്ടില്‍
ആഹാഹാ..... ആഹാഹാ......
എന്തു മോഹം..എന്തു ദാഹം..
ഒന്നു മുകരാനോമലേ ..

sitraganyage ninmukhaṁ kāṇumboḽ
sindaykku siṟagugaḽ viḍarunnū
ĕnṟĕ sindaykku siṟagugaḽ viḍarunnū
viḍarunnū viḍarunnū viḍarunnū

nīlasāgaraṁ tuḽumbi nilppū
ninṟĕ nīḽmiḻippūvil
ĕndu mohaṁ ĕndu dāhaṁ
ninnilaliyānomale

meghamālagaḽ maḻayāy vīḻuṁ
ninṟĕ pūñjāyal kaṇḍāl
ĕndu mohaṁ ĕndu dāhaṁ
ŏnnu taḻugānomale

paviḻamuttugaḽ virunnu vannū
ninṟĕ nermaṇiccuṇḍil
āhāhā..... āhāhā......
ĕndu mohaṁ..ĕndu dāhaṁ..
ŏnnu mugarānomale ..