Sitragaaranre hrdayam kavarum

ചിത്രകാരന്റെ ഹൃദയം കവരും
Work
Year
Language

ചിത്രകാരന്റെ ഹൃദയം കവരും
ലജ്ജാവതീലതയാണു ഞാന്‍

ആ...ആ....
തുടുതുടെത്തുടിയ്ക്കുമെന്‍ ഹൃദയം
തൊട്ടാല്‍ കുളിര്‍കോരും
കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു
തൊട്ടാവാടിപ്പെണ്ണ് തൊട്ടാവാടിപ്പെണ്ണ്
ചിത്രകാരന്റെ.....

ചൈത്രപഞ്ചമി നീര്‍ത്തിത്തന്നൊരു
മുത്തുക്കുടക്കീഴില്‍
ഉദ്യാനവിരുന്നിന് വന്നൂ ഞാന്‍ വന്നൂ

കിലുകിലെ വിടരുമെന്‍ ഹൃദയം
കണ്ടാല്‍ കൊതിയാകും
കൂട്ടുകാരുടെ കണ്ണില്‍ഞാനൊരു
കെട്ടാന്‍ നില്‍ക്കണ പെണ്ണ്
ചിത്രകാരന്റെ..........

sitragāranṟĕ hṛdayaṁ kavaruṁ
lajjāvadīladayāṇu ñān

ā...ā....
tuḍuduḍĕttuḍiykkumĕn hṛdayaṁ
tŏṭṭāl kuḽirgoruṁ
kūṭṭugāruḍĕ kaṇṇil ñānŏru
tŏṭṭāvāḍippĕṇṇ tŏṭṭāvāḍippĕṇṇ
sitragāranṟĕ.....

saitrabañjami nīrttittannŏru
muttukkuḍakkīḻil
udyānavirunnin vannū ñān vannū

kilugilĕ viḍarumĕn hṛdayaṁ
kaṇḍāl kŏdiyāguṁ
kūṭṭugāruḍĕ kaṇṇilñānŏru
kĕṭṭān nilkkaṇa pĕṇṇ
sitragāranṟĕ..........