ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അലഞ്ഞ പൈതൽ നീ വരൂ മെല്ലെ
(ശിശിരമേ..)
വാന വനിയിൽ വിടർന്നു മണ്ണിൽ
കാന്തി വീശും കിരണമേ നീ (2)
എന്റെ കുടിലും തേടിയൊരു നാൾ (2)
പൂനിലാവിൻ പുടവ ചാർത്തി
ആ..ആ.ആ.ആ..
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
അണയുകില്ലേ ഇരുൾ നീക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
(ശിശിരമേ..)
രാഗനദിയിൽ രമിച്ചു നീന്തും
ഹംസമേ നീ ചിറകു നീർത്തി(2)
എന്റെ മിഴിനീർ മാലയണിയാൻ
പ്രേമമാകും കോവിലണയാൻ
വരുവതെന്നെൻ കഥ കേൾക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
(ശിശിരമേ..)