Sisiramaasa sandhyayile

ശിശിരമാസ സന്ധ്യയിലെ
Work
Year
Language

ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ
പ്രിയമാനസന്റെ ചുണ്ടിണയില്‍ പുഞ്ചിരിപോലെ
പുതുമഴയ്ക്കു പറന്നുവീണ തുമ്പികള്‍
തേന്‍ തുമ്പികള്‍ പൂന്തേന്‍ തുമ്പികള്‍

നൂറുനൂറു മാധവങ്ങള്‍ ഓടിനടന്നൂ
ഇതിലേ ഓടിനടന്നൂ
നൂറുനൂറു ചെമ്പകങ്ങള്‍ ഇവിടെവിടര്‍ന്നൂ
ഇണയെത്തേടി പറന്നുവന്ന ശലഭമേ ഈ
ഇതള്‍കൊഴിഞ്ഞ മലരിനെ നീ തഴുകുമോ?
ശിശിരമാസ....

എത്രയെത്ര പൊന്‍കിനാക്കള്‍ ഇവിടെയുണര്‍ന്നൂ
ഹൃദയം ലഹരിനുകര്‍ന്നൂ
എത്രയെത്ര യൌവ്വനങ്ങള്‍ പുളകമണിഞ്ഞൂ
മനസ്സിനുള്ളില്‍ മധുനിറഞ്ഞ കാലമേ
ഈ ചിറകുതേടും കിളിയെ നീ മറന്നുവോ?
ശിശിരമാസ.......

śiśiramāsa sandhyayilĕ kuḽiralabolĕ
priyamānasanṟĕ suṇḍiṇayil puñjiribolĕ
pudumaḻaykku paṟannuvīṇa tumbigaḽ
ten dumbigaḽ pūnden dumbigaḽ

nūṟunūṟu mādhavaṅṅaḽ oḍinaḍannū
idile oḍinaḍannū
nūṟunūṟu sĕmbagaṅṅaḽ iviḍĕviḍarnnū
iṇayĕtteḍi paṟannuvanna śalabhame ī
idaḽkŏḻiñña malarinĕ nī taḻugumo?
śiśiramāsa....

ĕtrayĕtra pŏnkinākkaḽ iviḍĕyuṇarnnū
hṛdayaṁ laharinugarnnū
ĕtrayĕtra yaൌvvanaṅṅaḽ puḽagamaṇiññū
manassinuḽḽil madhuniṟañña kālame
ī siṟagudeḍuṁ kiḽiyĕ nī maṟannuvo?
śiśiramāsa.......