Siriyude poondoppil

ചിരിയുടെ പൂന്തോപ്പിൽ
Year
Language

ചിരിയുടെ പൂന്തോപ്പിൽ ഒരു
ചിലമ്പിട്ട പാരിജാതം
ആ പൂവൊരു കന്യകയാകുമെങ്കിൽ
എൻ പ്രിയയുടെ മുഖച്ഛായ ആയിരിക്കും

കളഭംപോൽ കുളിർകോരുമാ മാറിൽ എൻ മോഹം
കനകാഭിഷേകമായ് പൊഴിയും
കതിർതൂകി മദംകൊള്ളും
കണ്ണിലെൻ ഗാനം
കണ്ണുനീർമണികളായുതിരും ആനന്ദ
കണ്ണുനീർമണികളായുതിരും..
(ചിരിയുടെ)

തിലകത്തിൻ തടംചുറ്റി അളകങ്ങളെഴുതുന്ന
മണിക്കോലമെന്നുള്ളിൽ പതിയും
ഇടംതേടി അലയും നിൻ യൗവനദാഹം
മമജീവബിന്ദുവിലലിയും
സംഗീതധാരയായ് എന്നിലൊഴുകും..
(ചിരിയുടെ)

siriyuḍĕ pūndoppil ŏru
silambiṭṭa pārijādaṁ
ā pūvŏru kanyagayāgumĕṅgil
ĕn priyayuḍĕ mukhacchāya āyirikkuṁ

kaḽabhaṁpol kuḽirgorumā māṟil ĕn mohaṁ
kanagābhiṣegamāy pŏḻiyuṁ
kadirdūgi madaṁkŏḽḽuṁ
kaṇṇilĕn gānaṁ
kaṇṇunīrmaṇigaḽāyudiruṁ ānanda
kaṇṇunīrmaṇigaḽāyudiruṁ..
(siriyuḍĕ)

tilagattin daḍaṁcuṭri aḽagaṅṅaḽĕḻudunna
maṇikkolamĕnnuḽḽil padiyuṁ
iḍaṁteḍi alayuṁ nin yauvanadāhaṁ
mamajīvabinduvilaliyuṁ
saṁgīdadhārayāy ĕnnilŏḻuguṁ..
(siriyuḍĕ)