Siriyoonyanyaaal

ചിരിയൂഞ്ഞാൽ
Work
Year
Language

ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തേപ്പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
മനസ്സെന്ന മായാജാലം മോഹപ്പീലി വിരുത്തിയതാവും
കിനാക്കായലോളം തല്ലി തീരം തേടും നേരത്തെങ്ങോ
// മനസ്സെന്ന മായാജാലം..........//
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//

കുളിരുണ്ടോ കാല്‍ച്ചിലങ്ക കിലുക്കിപ്പായും തേനരുവീ
മുത്തുണ്ടോ ഇത്തിരി മുല്ലപ്പൂവിനെമുത്തും കുഞ്ഞിക്കാറ്റേ
ഇനിയുറങ്ങാന്‍ ഓ........
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മേളം കൊട്ടി താളം തട്ടി താനാട്
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//

കൂടുണ്ടോ ചക്കരമാവിന്‍കൊമ്പിലെനിക്കൊരു കൂടുണ്ടോ
അഴകുണ്ടോ പഞ്ചവര്‍ണ്ണച്ചിറകുവിരുത്തും പെണ്‍പൂവേ
ഒന്നുണരാന്‍ ഓ......
താളക്കിണ്ണംമുട്ടിപ്പാടടി മലങ്കുറത്തി
തത്തിതത്തി കൊഞ്ചിത്തഞ്ചടിയേഴഴകേ
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
// മനസ്സെന്ന മായാജാലം..........// (2)
// ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//

siriyūññālkkŏmbil sāñjāḍi mānatteppūttāraṁ
tālolaṁ pāḍān idile vā tāmarakkuruvigaḽe
// siriyūññālkkŏmbil..........//
manassĕnna māyājālaṁ mohappīli viruttiyadāvuṁ
kinākkāyaloḽaṁ talli tīraṁ teḍuṁ nerattĕṅṅo
// manassĕnna māyājālaṁ..........//
// siriyūññālkkŏmbil..........//

kuḽiruṇḍo kālscilaṅga kilukkippāyuṁ tenaruvī
muttuṇḍo ittiri mullappūvinĕmuttuṁ kuññikkāṭre
iniyuṟaṅṅān o........
sāñjakkaṁ sāñjakkaṁ sāñjāṭ
meḽaṁ kŏṭṭi tāḽaṁ taṭṭi tānāṭ
// siriyūññālkkŏmbil..........//

kūḍuṇḍo sakkaramāvinkŏmbilĕnikkŏru kūḍuṇḍo
aḻaguṇḍo pañjavarṇṇacciṟaguviruttuṁ pĕṇbūve
ŏnnuṇarān o......
tāḽakkiṇṇaṁmuṭṭippāḍaḍi malaṅguṟatti
tattidatti kŏñjittañjaḍiyeḻaḻage
// siriyūññālkkŏmbil..........//
// manassĕnna māyājālaṁ..........// (2)
// siriyūññālkkŏmbil..........//