Siriyo siri

ചിരിയോ ചിരി
Year
Language

ചിരിയോ ചിരി... ചിരിയോ ചിരി..
ചിലമ്പണിഞ്ഞ തെക്കന്‍കാറ്റിനു
ചിരിയൊതുക്കാന്‍ മേല..
കുപ്പിവളയണിഞ്ഞ വള്ളിപ്പെണ്ണിനും
ചിരിയൊതുക്കാന്‍ മേല...

തങ്കമേ നിന്‍ പൂങ്കവിളില്‍ പൂമ്പൊടിയായ് നാണം ..
ആ പൂമ്പൊടിയില്‍ രാഗവര്‍ണ്ണ മേഘത്തൂവല്‍ നീന്തി..
ഒരുകൊച്ചുനുള്ളു തന്നാല്‍ ഒരു സന്ധ്യ പൂത്തുലയും..
എന്റെ വിരല്‍ത്തുമ്പിലപ്പോള്‍ ഒരുരാവിന്‍ മദംതുടിക്കും ..
നീ ചിരിക്കും ഞാന്‍ ചിരിക്കും
പ്രപഞ്ചം നമ്മുടെ ലഹരിയാകും....

ഓമനേ നിന്‍ നീൾ‍മിഴിയില്‍ തിരഞൊറിഞ്ഞു സ്വപ്നം..
ആ ഞൊറിമലരില്‍ കാമദാഹം തോണിയേറിപോയി..
ഒരു കൊച്ചു ചുംബനത്തില്‍ ഒരു കടലലയടിക്കും ..
എന്‍ അധരക്കരയിലപ്പോള്‍ ഒരു വസന്തം ചിറകടിക്കും..
നീ ചിരിക്കും ഞാന്‍ ചിരിക്കും
പ്രപഞ്ചം നമ്മുടെ ലഹരിയാകും....

siriyo siri... siriyo siri..
silambaṇiñña tĕkkankāṭrinu
siriyŏdukkān mela..
kuppivaḽayaṇiñña vaḽḽippĕṇṇinuṁ
siriyŏdukkān mela...

taṅgame nin pūṅgaviḽil pūmbŏḍiyāy nāṇaṁ ..
ā pūmbŏḍiyil rāgavarṇṇa meghattūval nīndi..
ŏrugŏccunuḽḽu tannāl ŏru sandhya pūttulayuṁ..
ĕnṟĕ viralttumbilappoḽ ŏrurāvin madaṁtuḍikkuṁ ..
nī sirikkuṁ ñān sirikkuṁ
prabañjaṁ nammuḍĕ lahariyāguṁ....

omane nin nīḽmiḻiyil tirañŏṟiññu svapnaṁ..
ā ñŏṟimalaril kāmadāhaṁ toṇiyeṟiboyi..
ŏru kŏccu suṁbanattil ŏru kaḍalalayaḍikkuṁ ..
ĕn adharakkarayilappoḽ ŏru vasandaṁ siṟagaḍikkuṁ..
nī sirikkuṁ ñān sirikkuṁ
prabañjaṁ nammuḍĕ lahariyāguṁ....