Sirikkumbol neeyoru

ചിരിക്കുമ്പോൾ നീയൊരു
Year
Language

ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി
കരയുമ്പോള്‍ നീയൊരു കതിരാമ്പല്‍
ഉറങ്ങുമ്പോളെന്‍പ്രിയ രാത്രിഗന്ധി
ഉണരുമ്പോളോമന ഉഷമലരി

പാടുമ്പോള്‍ നീയൊരു പാലരുവി
പളുങ്കൊളി ചിന്നുന്ന തേനരുവി
പരിഭവം കൊള്ളുമ്പോള്‍ തേന്‍കുരുവി
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവി

ചിന്തയില്‍ നീയൊരു നവഹേമന്തം
ശൃംഗാര സോപാന മണിമകുടം
എന്മണിയറയിലെ രതിലഹരി
എന്‍പ്രേമവീണയിലെ സ്വരലഹരി

sirikkumboḽ nīyŏru sūryagāndi
karayumboḽ nīyŏru kadirāmbal
uṟaṅṅumboḽĕnpriya rātrigandhi
uṇarumboḽomana uṣamalari

pāḍumboḽ nīyŏru pālaruvi
paḽuṅgŏḽi sinnunna tenaruvi
paribhavaṁ kŏḽḽumboḽ tenkuruvi
paḻisŏlli silaykkunna pūṅguruvi

sindayil nīyŏru navahemandaṁ
śṛṁgāra sobāna maṇimaguḍaṁ
ĕnmaṇiyaṟayilĕ radilahari
ĕnpremavīṇayilĕ svaralahari