Sirikkumbol nee

ചിരിക്കുമ്പോൾ നീ
Work
Year
Language

ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ
സ്വപ്നലോലയാം മുഗ്ദ്ധാംഗന
അര്‍ജ്ജുനനായ് ഞാനണയുന്നു നിന്‍
പുഷ്പശയനത്തില്‍ വീണുറങ്ങാന്‍
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ

ശ്രീകോവില്‍ ശില തോല്‍ക്കും ഉടലഴകാല്‍
നീ രതി ദേവിയായ് മാറി
(ശ്രീകോവില്‍ )
മുഖശ്രീയാല്‍ ഓമന ഉര്‍വ്വശിയായ്
ചലനത്തിന്‍ കവിതയാല്‍ മേനകയായ്
ഉര്‍വ്വശീ മേനകാ രംഭാ തിലോത്തമാ
ആരല്ല നീ അഴകെല്ലാം നീ

ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ

കാര്‍കൂന്തല്‍ അഴിഞ്ഞാടും കരിനാഗം പോല്‍
കാമിനീ ദ്രൗപതിയാകും
(കാര്‍കൂന്തല്‍ )
ശാലീന നോട്ടത്താല്‍ സീതയാകും
വിരഹത്തിന്‍ കദനത്താല്‍ രാധയാകും
ദ്രൗപതീ ജാനകീ രാധികാ പാര്‍വ്വതീ
ആരല്ല നീ അഴകെല്ലാം നീ

(ചിരിക്കുമ്പോള്‍)
ഉഉംഹും.....

sirikkumboḽ nī sitrāṁgada
svapnalolayāṁ mugddhāṁgana
arjjunanāy ñānaṇayunnu nin
puṣpaśayanattil vīṇuṟaṅṅān
sirikkumboḽ nī sitrāṁgada

śrīgovil śila tolkkuṁ uḍalaḻagāl
nī radi deviyāy māṟi
(śrīgovil )
mukhaśrīyāl omana urvvaśiyāy
salanattin kavidayāl menagayāy
urvvaśī menagā raṁbhā tilottamā
āralla nī aḻagĕllāṁ nī

sirikkumboḽ nī sitrāṁgada

kārgūndal aḻiññāḍuṁ karināgaṁ pol
kāminī draubadiyāguṁ
(kārgūndal )
śālīna noṭṭattāl sīdayāguṁ
virahattin kadanattāl rādhayāguṁ
draubadī jānagī rādhigā pārvvadī
āralla nī aḻagĕllāṁ nī

(sirikkumboḽ)
uuṁhuṁ.....