Sirikkoo onnu sirikkoo

ചിരിക്കൂ ഒന്നു ചിരിക്കൂ
Work
Year
Language

ചിരിക്കൂ - ഒന്നു ചിരിക്കൂ എന്റെ
ചിരകാലമോഹത്തിന്‍ മണിച്ചെപ്പു തുറന്നതില്‍
ചിരിയുടെ വെണ്‍മുത്തു നിറക്കൂ - നിറക്കൂ (ചിരിക്കൂ)

കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
എന്റെ പ്രേമസര്‍വസ്വമേ
എന്മലര്‍ക്കൈകള്‍ നിന്‍
ഓമല്‍ കഴുത്തില്‍ മുറുകുമ്പോള്‍ -
ഓമല്‍ -കഴുത്തില്‍ - മുറുകുമ്പോള്‍ -
മറക്കൂ - എല്ലാം മറക്കൂ എന്റെ
മനസ്സിലെ മരുഭൂവില്‍ പ്രേമനീരദത്തിന്‍
മാദകമധുമാരി തളിക്കൂ - ചിരിക്കൂ.

നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു
നറുമലര്‍ ചൊരിയുന്ന പോലെ
എന്റെ പൂമേനിയാകെ നിന്‍ സ്നേഹമാധുരിതന്‍
പുളകപൂവിതള്‍ പൊതിയട്ടേ - പൊതിയട്ടേ (ചിരിക്കൂ)

sirikkū - ŏnnu sirikkū ĕnṟĕ
siragālamohattin maṇiccĕppu tuṟannadil
siriyuḍĕ vĕṇmuttu niṟakkū - niṟakkū (sirikkū)

kaḍalāṁ sundari vaḽayiṭṭa kaigaḽāl
karayĕ puṇarunna pole
kaḍalāṁ sundari vaḽayiṭṭa kaigaḽāl
karayĕ puṇarunna pole
ĕnṟĕ premasarvasvame
ĕnmalarkkaigaḽ nin
omal kaḻuttil muṟugumboḽ -
omal -kaḻuttil - muṟugumboḽ -
maṟakkū - ĕllāṁ maṟakkū ĕnṟĕ
manassilĕ marubhūvil premanīradattin
mādagamadhumāri taḽikkū - sirikkū.

navamīsandralekha bhūmidan māṟattu
naṟumalar sŏriyunna polĕ
navamīsandralekha bhūmidan māṟattu
naṟumalar sŏriyunna polĕ
ĕnṟĕ pūmeniyāgĕ nin snehamādhuridan
puḽagabūvidaḽ pŏdiyaṭṭe - pŏdiyaṭṭe (sirikkū)