Siriccugondegayaay

ചിരിച്ചുകൊണ്ടേകയായ്‌
Work
Year
Language

ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരത്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൌന്ദര്യമാര്‍ക്കാണ്
നര്‍ത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യൂഷദിനകര കിരണങ്ങളേ
നിങ്ങള്‍ക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാര്‍ക്കാണ്?

സുന്ദരഛായയാല്‍ പൂമെത്ത നീര്‍ത്തുന്ന
മന്ദാര മലര്‍വള്ളിക്കുടിലിനുള്ളില്‍
ഒരുമിച്ചു ഞങ്ങള്‍ സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ നിങ്ങള്‍
ഒളിച്ചും പതുങ്ങിയും നോക്കരുതേ

ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
ആഹാ.... ആഹാ.....
ഹൃദയങ്ങള്‍ പരസ്പരം രാഗലഹരിയാല്‍
കഥകള്‍ കൈമാറുമീ മണിയറയില്‍
താഴോട്ടുനോക്കി ചെവിയോര്‍ക്കരുതേ
താരുകളേ തങ്കത്തളിരുകളേ
നിങ്ങള്‍ താരുകളേ തങ്കത്തളിരുകളേ

siriccuṁ kŏṇḍegayāy oḍivanna
śaratkālattilĕ mullappūve
ninakko ĕnṟĕ sakhikko
nilaykkātta saൌndaryamārkkāṇ
narttanalolarāy iṟaṅṅivanna
pratyūṣadinagara kiraṇaṅṅaḽe
niṅṅaḽkko ĕnṟĕ toḻano
uṇarunna tāruṇyamārkkāṇ?

sundarachāyayāl pūmĕtta nīrttunna
mandāra malarvaḽḽikkuḍilinuḽḽil
ŏrumiccu ñaṅṅaḽ svapnaṅṅaḽ nĕyyumboḽ
ŏḽiccuṁ paduṅṅiyuṁ nokkarude niṅṅaḽ
ŏḽiccuṁ paduṅṅiyuṁ nokkarude

hṛdayaṅṅaḽ parasparaṁ rāgalahariyāl
kathagaḽ kaimāṟumī maṇiyaṟayil
āhā.... āhā.....
hṛdayaṅṅaḽ parasparaṁ rāgalahariyāl
kathagaḽ kaimāṟumī maṇiyaṟayil
tāḻoṭṭunokki sĕviyorkkarude
tārugaḽe taṅgattaḽirugaḽe
niṅṅaḽ tārugaḽe taṅgattaḽirugaḽe