ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി
ചിന്തയിലേതോ ശംഖൊലി
മനസ്സിലീ മണിനാദമുയർത്തും
മന്ത്രവാദിയാര് ആ മന്ത്രവാദിയാര്
രാഗം അനുരാഗം
(ചിരിച്ചാൽ...)
തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം
മുട്ടിയുരുമ്മുന്നേരം നെഞ്ചൊരു പൂമഞ്ചം
ഈ മലരിൻ പേരെന്ത്
ഈ കുളിരിൻ പൊരുളെന്ത്
നാളുകൾപോയാലറിയും
നവരാത്രികളാ കഥപറയും
(ചിരിച്ചാൽ..)
താളം ഉത്സവമേളം പൊങ്ങും ഭൂപാളം
നീളെ പുലരിപ്പൂക്കൾ വിരിക്കും നീരാളം
ഈ പുതിയ കിനാവേത്
ഈ മധുരസ്വരമേത്
പൂ നുള്ളുമ്പോഴറിയും
പുതുപുലരികളാ കഥപറയും
(ചിരിച്ചാൽ..)