Siraburaadana

ചിരപുരാതന
Year
Language

ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്

നുകരുവാനായടുക്കുമ്പോളൊക്കെയും അകലും കാനല്‍ജലത്തിന്‍ തിളക്കമായ്
സുഖമെവിടെയെന്നാരായും ആയിരം മുറവിളികൾതന്‍ ആ‍സുരതാളമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ

കപടകേളികളാടുമരങ്ങിലെ കളിവിളക്കില്‍ മഴപ്പാറ്റയായ് വീണുകരിയും
നിസ്സഹായത്വമായ് ദൈന്യമായ് അറിയാമോഹത്തിന്‍ ആത്മദുരന്തമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ

ഗഗനസീമയെ പുല്‍കുന്ന മേടപോല്‍ ഉയരുമന്ധമനസ്സിന്‍റെ മോഹമായ്
ഒടുവിലേതോ കുബേരന്‍റെ തീന്‍മേശമുകളിലെത്തും കുഞ്ഞാടിന്‍ ദുരന്തമായ്
പ്രകൃതിതന്‍ മണിത്തൊട്ടിലിതെങ്ങനെ നഗരഭീകര സര്‍പ്പസൗന്ദര്യമായ്
ചിരപുരാതന നാവികായെന്തിനീ കരതന്‍ കന്യാവിശുദ്ധി കെടുത്തി നീ

siraburādana nāvigāyĕndinī karadan kanyāviśuddhi kĕḍutti nī
prakṛtidan maṇittŏṭṭilidĕṅṅanĕ nagarabhīgara sarppasaundaryamāy

nugaruvānāyaḍukkumboḽŏkkĕyuṁ agaluṁ kānaljalattin diḽakkamāy
sukhamĕviḍĕyĕnnārāyuṁ āyiraṁ muṟaviḽigaḽtan āsuradāḽamāy
prakṛtidan maṇittŏṭṭilidĕṅṅanĕ nagarabhīgara sarppasaundaryamāy
siraburādana nāvigāyĕndinī karadan kanyāviśuddhi kĕḍutti nī

kabaḍageḽigaḽāḍumaraṅṅilĕ kaḽiviḽakkil maḻappāṭrayāy vīṇugariyuṁ
nissahāyatvamāy dainyamāy aṟiyāmohattin ātmadurandamāy
prakṛtidan maṇittŏṭṭilidĕṅṅanĕ nagarabhīgara sarppasaundaryamāy
siraburādana nāvigāyĕndinī karadan kanyāviśuddhi kĕḍutti nī

gaganasīmayĕ pulgunna meḍabol uyarumandhamanassinṟĕ mohamāy
ŏḍuviledo kuberanṟĕ tīnmeśamugaḽilĕttuṁ kuññāḍin durandamāy