Sinnum ven taarattin

ചിന്നും വെൺ താരത്തിൻ
Year
Language

ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും)

പ്രേമലീലയില്‍ നമ്മള്‍ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കീ
പ്രേമലീലയില്‍ നമ്മള്‍ ഓ ഓ ഓ..
പ്രേമലീലയില്‍ നമ്മള്‍ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കീ
കളിയാടാനിരുന്നൂ സഖീ
കിനാവിന്റെ ലോകത്തില്‍
മധുരാശ തൂവുന്ന കോമളവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും)

ജീവിതാന്ദധാര എന്‍ രാഗമേ നല്‍കൂ നീ
ജീവിതാനന്ദധാരാ - ഓ ഓ ഓ..
ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ
സ്നേഹത്തിന്‍ കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ
നയനങ്ങള്‍ തേടും നിന്‍ ദര്‍ശന വേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും)

ചൊരിയും പുഷ്പ പരാഗത്താല്‍
ഈ ആശാവനം നിറയുന്നൂ
ചൊരിയും പുഷ്പ പരാഗത്താല്‍ ഓ ഓ ഓ..
ചൊരിയും പുഷ്പ പരാഗത്താല്‍
ഈ ആശാവനം നിറയുന്നൂ
നാനാസുഖസ്വപ്നത്തിന്‍ വസന്തം മനം കാണുന്നൂ
മധുകാലലീല നമ്മള്‍ക്കുള്ളില്‍
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും)
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ആടും.. വേളാ

sinnuṁ vĕṇ tārattin ānandaveḽā
ĕṅṅuṁ malarśaran āḍunna veḽā
āśāsundaragalbanāsvapnaṁ jīvidayātra (sinnuṁ)

premalīlayil nammaḽ kŏccu
māyāgṛhamŏnnuṇḍākkī
premalīlayil nammaḽ o o o..
premalīlayil nammaḽ kŏccu
māyāgṛhamŏnnuṇḍākkī
kaḽiyāḍānirunnū sakhī
kināvinṟĕ logattil
madhurāśa tūvunna komaḽaveḽā
ĕṅṅuṁ malarśaran āḍunna veḽā (sinnuṁ)

jīvidāndadhāra ĕn rāgame nalgū nī
jīvidānandadhārā - o o o..
jīvidānandadhāra ĕn rāgame nalgū nī
snehattin kuḽirmāri he māname nalgū nī
nayanaṅṅaḽ teḍuṁ nin darśana veḽā
ĕṅṅuṁ malarśaran āḍunna veḽā (sinnuṁ)

sŏriyuṁ puṣpa parāgattāl
ī āśāvanaṁ niṟayunnū
sŏriyuṁ puṣpa parāgattāl o o o..
sŏriyuṁ puṣpa parāgattāl
ī āśāvanaṁ niṟayunnū
nānāsukhasvapnattin vasandaṁ manaṁ kāṇunnū
madhugālalīla nammaḽkkuḽḽil
ĕṅṅuṁ malarśaran āḍunna veḽā
āśāsundaragalbanāsvapnaṁ jīvidayātra (sinnuṁ)
ĕṅṅuṁ malarśaran āḍunna veḽā
āḍuṁ.. veḽā