Sinnum ven taarattin

ചിന്നും വെൺ താരത്തിൻ
Year
Language

ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നുംവെണ്‍)
ആശാസുന്ദരകല്പനാസ്വപ്നം
ജീവിതയാത്ര (ചിന്നുംവെണ്‍)

ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
ജീവിതാനന്ദധാരാ ഓ ഓ ഓ..
ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
സ്നേഹത്തിന്‍ കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ
നയനങ്ങള്‍ തേടും നിന്‍ ദര്‍ശന വേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ

ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ
ഓടുന്നൂ നീ ആര്‍ക്കോ - ഓ ഓ ഓ...
ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ
ദുഖത്താലോ സൂനം കൂമ്പീ മനോസുമവാടിയില്‍
ക്ഷമ തീര്‍ന്ന മനമാകേ കണ്ണീര്‍ച്ചോല
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ

sinnuṁ vĕṇdārattin ānandaveḽā
ĕṅṅuṁ malarśaran āḍunna veḽā (sinnuṁvĕṇ)
āśāsundaragalbanāsvapnaṁ
jīvidayātra (sinnuṁvĕṇ)

jīvidānandadhārā ĕn rāgame nalgū nī
jīvidānandadhārā o o o..
jīvidānandadhārā ĕn rāgame nalgū nī
snehattin kuḽirmāri he māname nalgū nī
nayanaṅṅaḽ teḍuṁ nin darśana veḽā
ĕṅṅuṁ malarśaran āḍunna veḽā

oḍunnū nī ārkko pinpe madhumāsarākkiḽī
oḍunnū nī ārkko - o o o...
oḍunnū nī ārkko pinpe madhumāsarākkiḽī
dukhattālo sūnaṁ kūmbī manosumavāḍiyil
kṣama tīrnna manamāge kaṇṇīrscola
ĕṅṅuṁ malarśaran āḍunna veḽā