Sinnavanattaalatte

ചിങ്ങവനത്താഴത്തെ
Work
Year
Language

ഓ.... ഓ.....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ
ചില്ലിമുളം കാടേറിപ്പോവും കാറ്റേ
ഇപ്പവിഴപ്പാടത്തു നീയും വായോ ..ഹൊ ഹോയ്
പൊന്നാര്യന്‍ പൂങ്കണ്ടം കൊയ്യാന്‍ വായോ

ചെറുകിളികള്‍ തേനിനു തേടും മലയണ്ണാന്‍ വാഴത്തോപ്പില്‍
വിളകൊയ്യാന്‍ നീയും വായോ
ഓ...ഓ....
വിഷുമാസപ്പൈങ്കിളിയാളേ......
വിത്തും കൈക്കോട്ടും വിത്തും കൈക്കോട്ടും
ചിങ്ങവനത്താഴത്തെ ........

കുയില്‍ പാടും കുന്നിഞ്ചെരിവില്‍ തൊഴില്‍ ചെയ്തിവര്‍ തളരും നേരം
വെയില്‍കായും വേലിപ്പൂവേ
വിളയാടാന്‍ നീയും വായോ..
ഓ...ഓ.....
വിളയാടാന്‍ നീയും വായോ..
അക്കുത്തിക്കുത്താനവരമ്പത്തണ്ണന്‍ കുത്ത് കരിംകുത്ത്
ചിങ്ങവനത്താഴത്തെ .....

ഓ....ഓ......

O....O.....

o.... o.....
siṅṅavanattāḻattĕ kuḽiruṁkŏṇḍe....
siṅṅavanattāḻattĕ kuḽiruṁkŏṇḍe
sillimuḽaṁ kāḍeṟippovuṁ kāṭre
ippaviḻappāḍattu nīyuṁ vāyo ..hŏ hoy
pŏnnāryan pūṅgaṇḍaṁ kŏyyān vāyo

sĕṟugiḽigaḽ teninu teḍuṁ malayaṇṇān vāḻattoppil
viḽagŏyyān nīyuṁ vāyo
o...o....
viṣumāsappaiṅgiḽiyāḽe......
vittuṁ kaikkoṭṭuṁ vittuṁ kaikkoṭṭuṁ
siṅṅavanattāḻattĕ ........

kuyil pāḍuṁ kunniñjĕrivil tŏḻil sĕydivar taḽaruṁ neraṁ
vĕyilgāyuṁ velippūve
viḽayāḍān nīyuṁ vāyo..
o...o.....
viḽayāḍān nīyuṁ vāyo..
akkuttikkuttānavarambattaṇṇan kutt kariṁkutt
siṅṅavanattāḻattĕ .....

o....o......

O....O.....