Sindoorameghannal

സിന്ദൂരമേഘങ്ങൾ
Year
Language

സിന്ദൂരമേഘങ്ങള്‍
മന്ദാരപുഷ്പങ്ങള്‍
പൊഴിഞ്ഞു മണ്ണില്‍ നീളെ
ആയിരമായിരം വര്‍ണ്ണങ്ങള്‍ കൊണ്ടു്
നിറഞ്ഞു മണ്ണില്‍ നീളെ
കായികമാനസതാളം കൊണ്ടു്
യോഗം....നവയുഗ യാഗം...
(സിന്ദൂരമേഘങ്ങള്‍....)

താരുണ്യമോഹങ്ങള്‍ പോലെ
പൂ ചൂടി നില്‍ക്കുന്ന ഭൂമി
രാഗാര്‍ദ്രചിത്തങ്ങള്‍ പോലെ
സ്വപ്നങ്ങള്‍ കാണുന്ന ഭൂമി
ഋതുഭേദത്തിന്‍ പരിലാളനം
നിറജാലത്തിന്‍ സമ്മേളനം
കരള്‍തോറും ഓരോ സാഗരം...
(സിന്ദൂരമേഘങ്ങള്‍....)

ആറാത്ത ശക്തിതന്‍ മുന്നില്‍
കൈകൂപ്പി നില്‍ക്കുന്നു കാലം
ആനന്ദനാദത്തില്‍ മുങ്ങി
നീരാടി നില്‍ക്കുന്നു കാലം
പല രാഗത്തിന്‍ ആലാപനം
മധു ഓളത്തിന്‍ ആലിംഗനം
കരള്‍തോറും ഓരോ വിണ്ടലം...
(സിന്ദൂരമേഘങ്ങള്‍....)

sindūrameghaṅṅaḽ
mandārabuṣpaṅṅaḽ
pŏḻiññu maṇṇil nīḽĕ
āyiramāyiraṁ varṇṇaṅṅaḽ kŏṇḍu്
niṟaññu maṇṇil nīḽĕ
kāyigamānasadāḽaṁ kŏṇḍu്
yogaṁ....navayuga yāgaṁ...
(sindūrameghaṅṅaḽ....)

tāruṇyamohaṅṅaḽ polĕ
pū sūḍi nilkkunna bhūmi
rāgārdrasittaṅṅaḽ polĕ
svapnaṅṅaḽ kāṇunna bhūmi
ṛtubhedattin parilāḽanaṁ
niṟajālattin sammeḽanaṁ
karaḽtoṟuṁ oro sāgaraṁ...
(sindūrameghaṅṅaḽ....)

āṟātta śaktidan munnil
kaigūppi nilkkunnu kālaṁ
ānandanādattil muṅṅi
nīrāḍi nilkkunnu kālaṁ
pala rāgattin ālābanaṁ
madhu oḽattin āliṁganaṁ
karaḽtoṟuṁ oro viṇḍalaṁ...
(sindūrameghaṅṅaḽ....)