സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്‍റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ...
നീ പകലിനെ കൈവെടിഞ്ഞോ.....
നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍
നീങ്ങുകയാണോ നീ
അകലേ..... നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ..
ഓ..ഓ..ഓ......
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ.......
മാനസം ചുംബിച്ച മന്ദാരവല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍
നടനെന്നുമൊരു പാവയോ...
വിധി ചലിപ്പിക്കും വെറും പാവയോ...
ഓ..ഓ..ഓ..........
(സിന്ദൂരസന്ധ്യേ....)