Sindoora sandhyayil

സിന്ദൂര സന്ധ്യയില്‍
Year
Language

സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...
ആയിരമായിരം ഓമല്‍ സ്മൃതികള്‍
അണിഞ്ഞൊരുങ്ങുന്ന ഹൃദയം....
ഈ ഹൃദയം....
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം....
ആ...ആ...ആ....
ആയിരമായിരം ഓമല്‍ സ്മൃതികള്‍
അണിഞ്ഞൊരുങ്ങുന്ന ഹൃദയം....
ഈ ഹൃദയം....
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...

ഏഴിലംപാല തന്‍ പൂവണി നിഴലില്‍
എഴുനില മാളിക പണിയും...(ഏഴിലം...)
ചെമ്പകക്കാട്ടിലെ ചെങ്കല്ലുകളാല്‍
അമ്പലമുണ്ടാക്കാം...ആ....
വേലയും പൂരവും കാണാം....(ചെമ്പക..)
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...

ജന്മാന്തരങ്ങളില്‍ ജീവിതവനിയില്‍
പുണ്യം നുകരുമോ നമ്മള്‍...(ജന്മാന്തരങ്ങളില്‍..)
കൈവന്നീടുകില്‍ വീണ്ടും ഒരിക്കലാ
കൈവല്യ സൌഭാഗ്യ കാലം...
സൌവര്‍ണ്ണ സാഗര തീരം...(കൈവന്നീടുകില്‍...)
(സിന്ദൂരസന്ധ്യയില്‍...)

sindūrasandhyayil āṟāḍi nilkkuṁ
suvarṇṇa sāgaradīraṁ...
āyiramāyiraṁ omal smṛtigaḽ
aṇiññŏruṅṅunna hṛdayaṁ....
ī hṛdayaṁ....
sindūrasandhyayil āṟāḍi nilkkuṁ
suvarṇṇa sāgaradīraṁ....
ā...ā...ā....
āyiramāyiraṁ omal smṛtigaḽ
aṇiññŏruṅṅunna hṛdayaṁ....
ī hṛdayaṁ....
sindūrasandhyayil āṟāḍi nilkkuṁ
suvarṇṇa sāgaradīraṁ...

eḻilaṁpāla tan pūvaṇi niḻalil
ĕḻunila māḽiga paṇiyuṁ...(eḻilaṁ...)
sĕmbagakkāṭṭilĕ sĕṅgallugaḽāl
ambalamuṇḍākkāṁ...ā....
velayuṁ pūravuṁ kāṇāṁ....(sĕmbaga..)
sindūrasandhyayil āṟāḍi nilkkuṁ
suvarṇṇa sāgaradīraṁ...

janmāndaraṅṅaḽil jīvidavaniyil
puṇyaṁ nugarumo nammaḽ...(janmāndaraṅṅaḽil..)
kaivannīḍugil vīṇḍuṁ ŏrikkalā
kaivalya saൌbhāgya kālaṁ...
saൌvarṇṇa sāgara tīraṁ...(kaivannīḍugil...)
(sindūrasandhyayil...)