കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി
കായല്പ്പൂതിരകള് ആര്‍പ്പു വിളി തുടങ്ങി
കളി കാണാന്‍ ഓടി വായോ നിന്റെ
കൊതുമ്പോടം തുഴഞ്ഞു വായോ
കൊച്ചുപുലക്കള്ളീ എന്റെ കൊച്ചുപുലക്കള്ളീ
തെയ്യാരെ തെയ് തെയ് തെയ്യാരെ തെയ് തെയ്
തെയ് തെയ് തെയ് തെയ്തോം (കാവാലം ..)
കസവോടെ കര ചേരും ഒന്നരയുടുത്തു
കണി വെള്ളരി കണ്ടുണര്‍ന്ന കണ്ണില്‍ മയ്യിട്ടു
കൈതപ്പൂ മണമോലും മുടി വിതിര്‍ത്തിട്ടു
കാത്തു നില്ക്കുവതാരെ നീ കെട്ടിലമ്മേ
മുല്ലയ്ക്കല് പൂജിച്ച മാലയും ചാര്‍ത്തി
മുത്തുമണി പളുങ്ക് ചിതറി ചുണ്ടാനോടുന്നേ
അലയിളക്കി നനഞ്ഞു കേറി തുഴഞ്ഞുവാ പെണ്ണെ
അമരം കാക്കും തമ്പുരാന്റെ കണ്ണ് കുളിരട്ടെ
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം
പൂനിലാവിന് കൊട്ടാരത്തിന് പൊന്കതവടഞ്ഞു
പൊന്നും ചങ്ങല വട്ടയിലെ നാളവും കെട്ടു
കാമ വൈരി കാമുകിയാം ശൈലജയെപ്പോല്
കാത്തു നില്ക്കുവതാരെ നീ കെട്ടിലമ്മേ
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം (കാവാലം ..)