Silppigal nammal

ശിൽപ്പികൾ നമ്മൾ
Work
Year
Language

ലാലലാല ലാല ലലലല ലാലാ

ശില്‍പ്പികള്‍ നമ്മള്‍ ഭാരത ശില്‍പ്പികള്‍ നമ്മള്‍
ഉണരും നവയുഗ വസന്തവാടിയില്‍
വിടര്‍ന്ന പുഷ്പങ്ങള്‍

കവീന്ദ്ര രവീന്ദ ഗാനനദങ്ങള്‍
കനകംചൊരിയും ഭൂമി
ബങ്കിംചന്ദ്രപ്രതിഭയുണര്‍ത്തിയ
ഗന്ധര്‍വ്വോജ്വലഭൂമി
കാവേരിയൊഴുകുന്ന ഭൂമി.. ഭൂമി..ഭൂമി
കാളിന്ദിയൊഴുകുന്ന ഭൂമി.. ഭൂമി.. ഭൂമി
ഇവിടെയുയര്‍ത്തുക നമ്മളിടുക്കികള്‍ ഭക്രാനംഗലുകള്‍
ഐക്യം നമ്മുടെ ശക്തി ധര്‍മ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നൊരേമതം സാഹോദര്യമെന്നൊരുജാതി
ഒരുജാതി ഒരുജാതി സാഹോദര്യമെന്നൊരുജാതി

മനുഷ്യരുധിരം വീണചമ്പലില്‍
വിയര്‍പ്പുമുത്തുകള്‍ മിന്നുന്നു
അധര്‍മ്മമാടിയ മരുഭൂമികളില്‍
തരംഗഗംഗകള്‍ പാടുന്നു
ബംഗാളുള്‍ക്കടല്‍ പാടും പാട്ടുകള്‍
അറബിക്കടലേറ്റു പാടുന്നു
കാശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം
കന്യാകുമാരി നുകരുന്നു
ഐക്യം നമ്മുടെ ശക്തി ധര്‍മ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നൊരേമതം സാഹോദര്യമെന്നൊരുജാതി
ഒരുജാതി ഒരുജാതി സാഹോദര്യമെന്നൊരുജാതി

lālalāla lāla lalalala lālā

śilppigaḽ nammaḽ bhārada śilppigaḽ nammaḽ
uṇaruṁ navayuga vasandavāḍiyil
viḍarnna puṣpaṅṅaḽ

kavīndra ravīnda gānanadaṅṅaḽ
kanagaṁcŏriyuṁ bhūmi
baṅgiṁcandrapradibhayuṇarttiya
gandharvvojvalabhūmi
kāveriyŏḻugunna bhūmi.. bhūmi..bhūmi
kāḽindiyŏḻugunna bhūmi.. bhūmi.. bhūmi
iviḍĕyuyarttuga nammaḽiḍukkigaḽ bhakrānaṁgalugaḽ
aikyaṁ nammuḍĕ śakti dharmmaṁ nammuḍĕ lakṣyaṁ
mānavatvamĕnnŏremadaṁ sāhodaryamĕnnŏrujādi
ŏrujādi ŏrujādi sāhodaryamĕnnŏrujādi

manuṣyarudhiraṁ vīṇasambalil
viyarppumuttugaḽ minnunnu
adharmmamāḍiya marubhūmigaḽil
taraṁgagaṁgagaḽ pāḍunnu
baṁgāḽuḽkkaḍal pāḍuṁ pāṭṭugaḽ
aṟabikkaḍaleṭru pāḍunnu
kāśmīril viḍaruṁ pūvin gandhaṁ
kanyāgumāri nugarunnu
aikyaṁ nammuḍĕ śakti dharmmaṁ nammuḍĕ lakṣyaṁ
mānavatvamĕnnŏremadaṁ sāhodaryamĕnnŏrujādi
ŏrujādi ŏrujādi sāhodaryamĕnnŏrujādi