Silppi visvasilbi

ശില്‍പ്പി വിശ്വശില്പി
Year
Language

ശില്പി വിശ്വശില്പി
വിധിയെന്ന ഭുവനൈകശില്പി
മനുഷ്യന്‍റെ മനസ്സെന്ന തുലാസു തൂക്കുന്നു
വിധിയെന്ന ഭുവനൈകശില്പി
(ശില്പി)

ഒരു തട്ടില്‍ കണ്ണീരിന്‍ മുത്ത്
മറുതട്ടില്‍ പുഞ്ചിരിപ്പൊന്ന്
ഒരു തട്ടു താഴുമ്പോള്‍ താനേ
മറുതട്ടു പൊന്തുന്നു മേലേ
(ശില്പി)

തങ്കക്കിനാക്കള്‍ക്കിടയിലവന്‍
കണ്ണുനീര്‍മുത്തുകള്‍ കോര്‍ക്കും
വിണ്ണിലിരിക്കുന്ന ശില്‍പ്പി തന്‍റെ
വിളയാട്ടം തുടരുന്നിതെന്നും

പ പമ ഗമരിധ രിപമ മഗരിസധ ധനിരി നിധപ
ഗമപനിധസനിരിസ ധസനിരിസഗരിമഗ
ഗമപമ രിഗമഗ സരിഗരി സനിധ
ധധസ നിനിരി സസഗ രിരിമ ഗമപധ നിധപമ ഗ
ഗഗ രിസ നിധ പ ധധ നിനി സസ രിരി രിഗ
(ശില്പി)

śilbi viśvaśilbi
vidhiyĕnna bhuvanaigaśilbi
manuṣyanṟĕ manassĕnna tulāsu tūkkunnu
vidhiyĕnna bhuvanaigaśilbi
(śilbi)

ŏru taṭṭil kaṇṇīrin mutt
maṟudaṭṭil puñjirippŏnn
ŏru taṭṭu tāḻumboḽ tāne
maṟudaṭṭu pŏndunnu mele
(śilbi)

taṅgakkinākkaḽkkiḍayilavan
kaṇṇunīrmuttugaḽ korkkuṁ
viṇṇilirikkunna śilppi tanṟĕ
viḽayāṭṭaṁ tuḍarunnidĕnnuṁ

pa pama gamaridha ribama magarisadha dhaniri nidhaba
gamabanidhasanirisa dhasanirisagarimaga
gamabama rigamaga sarigari sanidha
dhadhasa niniri sasaga ririma gamabadha nidhabama ga
gaga risa nidha pa dhadha nini sasa riri riga
(śilbi)