ചില്ലാട്ടം ചിറ്റുണ്ടേ ചിറ്റോള ചിന്തുണ്ടേ
ചിന്തൊളം തിന്തില്ലാന
ഓ.. തേൻ ചോരും തിന്തില്ലാനാ
ചേലേറും ചെപ്പുണ്ടേ
ചെപ്പോലും ചെണ്ടുണ്ടേ
ചെണ്ടോളം തിന്തില്ലാനാ
ഓ.. പൂ ചൂടും തിന്തില്ലാനാ
നീയോ നിലാവോ
നീരാടാൻ നീരോളമായ് പോരൂ
നീയീറൻ കാറ്റായ് വരൂ മരിപമഗരി ഗരിസനി
(ചില്ലാട്ടം...)
ചഞ്ചല താരം പോലെ നീർച്ചോലകൾ വന്നായോ
മംഗലയാമം നീളെ നേർമുത്തുകൾ നീ ചെന്നായോ
ആരാരുമാരാരുമോരാത്ത രാഗങ്ങളീ വീണയിൽ നീ തരൂ
ആപാദമീ രാവിൽആനന്ദമേറ്റുന്ന വീണാവിനോദം തരൂ
(ചില്ലാട്ടം...)
സുന്ദരവാനം നീളെ നേർ ചന്ദ്രികയായ് വന്നായോ
ചന്ദനരാവിൽ ചാരെ പൊൻപുഞ്ചിരി നീ തന്നായോ
ആരാരുമിന്നോളം ഓരാത്ത ഗീതങ്ങളീ വേണുവിൽ നീ തരൂ
ആലോലമാലോലം ആത്മാവിൽ ആനന്ദ വേണുനിനാദം തരൂ
(ചില്ലാട്ടം...)