Sillamele

ചില്ലമേലെ
Year
Language

ചില്ല മേലേ ചിലയ്ക്കും ചില്ലുമൈനേ...
പാട്ടു മൂളി പതുങ്ങി പമ്മിയോടാം...
ചില്ല മേലേ ചിലയ്ക്കും ചില്ലുമൈനേ...
പാട്ടു മൂളി പതുങ്ങി പമ്മിയോടാം.....
കൊക്കുമിനുക്കി മടുത്തു
കൂനിക്കൂടിയിരുന്നു മടുത്തു
ഒത്തൊരുമിച്ചു പറക്കാം
തമ്മില്‍ ഇക്കിളി കൂട്ടി രസിക്കാം
ചില്ല മേലേ ചിലയ്ക്കും ചില്ലുമൈനേ...
പാട്ടു മൂളി പതുങ്ങി പമ്മിയോടാം......

ചായുറങ്ങും ചെമ്മുകില്‍ മേലേ
ചായുറങ്ങാല്ലോ...
ചെണ്ടുമല്ലിച്ചെമ്പക മലരില്‍
കുമ്മിയടിക്കാല്ലോ....
(ചായുറങ്ങും...)
ചിറകുകള്‍ ചേര്‍ത്തു പറക്കാല്ലോ...
കനവുകള്‍ കണ്ടു കറങ്ങാല്ലോ....
ചിറകുകള്‍ ചേര്‍ത്തു പറക്കാല്ലോ...
കനവുകള്‍ കണ്ടു കറങ്ങാല്ലോ.....
മുത്തുകൊരുത്തൊരു മുന്തിരിവള്ളിയില്‍
ഊഞ്ഞാലാടി രസിക്കാല്ലോ....
ചില്ല മേലേ ചിലയ്ക്കും ചില്ലുമൈനേ...
പാട്ടു മൂളി പതുങ്ങി പമ്മിയോടാം......(2)

ചൂളമിട്ടും ചുറ്റിയടിച്ചും
ചുരങ്ങള്‍ താണ്ടാല്ലോ...
താളമേളം തഴുകി വിടര്‍ത്തും
നിറങ്ങള്‍ ചൂടാല്ലോ...
(ചൂളമിട്ടും...)
താനെ മിനുങ്ങി ഒരുങ്ങാല്ലോ
തപ്പും തുടിയും കൊട്ടാല്ലോ...
താനെ മിനുങ്ങി ഒരുങ്ങാല്ലോ
തപ്പും തുടിയും കൊട്ടാല്ലോ....
ആവഴി ഈവഴി പലവഴി പെരുവഴി
ആടിപ്പാടി നടക്കാല്ലോ...
(ചില്ല മേലേ.....)

silla mele silaykkuṁ sillumaine...
pāṭṭu mūḽi paduṅṅi pammiyoḍāṁ...
silla mele silaykkuṁ sillumaine...
pāṭṭu mūḽi paduṅṅi pammiyoḍāṁ.....
kŏkkuminukki maḍuttu
kūnikkūḍiyirunnu maḍuttu
ŏttŏrumiccu paṟakkāṁ
tammil ikkiḽi kūṭṭi rasikkāṁ
silla mele silaykkuṁ sillumaine...
pāṭṭu mūḽi paduṅṅi pammiyoḍāṁ......

sāyuṟaṅṅuṁ sĕmmugil mele
sāyuṟaṅṅāllo...
sĕṇḍumalliccĕmbaga malaril
kummiyaḍikkāllo....
(sāyuṟaṅṅuṁ...)
siṟagugaḽ serttu paṟakkāllo...
kanavugaḽ kaṇḍu kaṟaṅṅāllo....
siṟagugaḽ serttu paṟakkāllo...
kanavugaḽ kaṇḍu kaṟaṅṅāllo.....
muttugŏruttŏru mundirivaḽḽiyil
ūññālāḍi rasikkāllo....
silla mele silaykkuṁ sillumaine...
pāṭṭu mūḽi paduṅṅi pammiyoḍāṁ......(2)

sūḽamiṭṭuṁ suṭriyaḍiccuṁ
suraṅṅaḽ tāṇḍāllo...
tāḽameḽaṁ taḻugi viḍarttuṁ
niṟaṅṅaḽ sūḍāllo...
(sūḽamiṭṭuṁ...)
tānĕ minuṅṅi ŏruṅṅāllo
tappuṁ tuḍiyuṁ kŏṭṭāllo...
tānĕ minuṅṅi ŏruṅṅāllo
tappuṁ tuḍiyuṁ kŏṭṭāllo....
āvaḻi īvaḻi palavaḻi pĕruvaḻi
āḍippāḍi naḍakkāllo...
(silla mele.....)