Sillala maalagal

ചില്ലല മാലകൾ
Year
Language

ചില്ലലമാലകൾ പൂത്താലി ... പൂത്താലി ...പൂത്താലി...
പൊൻവെയിൽ കൊണ്ടൊരു പൂങ്കോടി... പൂങ്കോടി... പൂങ്കോടി...
ആതിരാ ആഹഹാ താരകൾ ആഹഹാ
കാതിലെ ആഹഹാ തോടകൾ ആഹഹാ
മഞ്ചാടിക്കൊമ്പത്തെ മഞ്ഞക്കിളിപ്പെണ്ണിനു
വേളിനാളിൽ ചാർത്താൻ വെള്ളിമുകിൽ പൂഞ്ചേല
(ചില്ലലമാലകൾ...)

കിന്നരിപ്പുഴയോ ഒരു പൊന്നരഞ്ഞാണം
മഞ്ഞുതുള്ളിയോ ഒരു കുഞ്ഞു മൂക്കുത്തി
മുല്ല വെണ്മലരോ ചെറുചില്ലുകണ്ണാടി
മെയ് തലോടുമീ പൂങ്കാറ്റു കസ്തൂരി
മണിമുടിയിൽ മായപ്പൊൻപീലി
മാറ്ററിയാൻ പൊന്നിൻ പൂമ്പീലി (2)
തപ്പും കൊട്ടി പാടാൻ തങ്കത്തിടമ്പെടുക്കാൻ
കുഞ്ഞിക്കുയിൽപ്പെണ്ണേ വാ
(ചില്ലലമാലകൾ...)

പൂത്ത പൂങ്കവിളിൽ ഒരു താമരത്തളിരിൽ
മാറിൽ മിന്നിയോ ഒരു മാരിവിൽ മറുക്
മുന്തിരി ചുണ്ടിൽ മണിമുത്തമാണഴക്‌
നിന്റെയുള്ളിലോ നറുവെണ്ണിലാക്കുളിര്
കൈവളയിൽ മുത്തു കിലുങ്ങുന്നു
കാൽത്തളയായ് കനവു ചിലമ്പുന്നു (2)
ആറ്റിൻ കരയ്ക്കേതോ ഞാറ്റു പാടം കൊയ്യാൻ
കാറ്റും ഞാനും പോകുന്നു
(ചില്ലലമാലകൾ...)

sillalamālagaḽ pūttāli ... pūttāli ...pūttāli...
pŏnvĕyil kŏṇḍŏru pūṅgoḍi... pūṅgoḍi... pūṅgoḍi...
ādirā āhahā tāragaḽ āhahā
kādilĕ āhahā toḍagaḽ āhahā
mañjāḍikkŏmbattĕ maññakkiḽippĕṇṇinu
veḽināḽil sārttān vĕḽḽimugil pūñjela
(sillalamālagaḽ...)

kinnarippuḻayo ŏru pŏnnaraññāṇaṁ
maññuduḽḽiyo ŏru kuññu mūkkutti
mulla vĕṇmalaro sĕṟusillugaṇṇāḍi
mĕy taloḍumī pūṅgāṭru kastūri
maṇimuḍiyil māyappŏnpīli
māṭraṟiyān pŏnnin pūmbīli (2)
tappuṁ kŏṭṭi pāḍān daṅgattiḍambĕḍukkān
kuññikkuyilppĕṇṇe vā
(sillalamālagaḽ...)

pūtta pūṅgaviḽil ŏru tāmarattaḽiril
māṟil minniyo ŏru mārivil maṟuk
mundiri suṇḍil maṇimuttamāṇaḻak‌
ninṟĕyuḽḽilo naṟuvĕṇṇilākkuḽir
kaivaḽayil muttu kiluṅṅunnu
kālttaḽayāy kanavu silambunnu (2)
āṭrin karaykkedo ñāṭru pāḍaṁ kŏyyān
kāṭruṁ ñānuṁ pogunnu
(sillalamālagaḽ...)