ശിലയില്‍ നിന്നൊരു സംഗീതം
ഇരുളില്‍ നിന്നൊരു തിരിനാളം (ശിലയില്‍ ..)
ഈ മരുഭൂമിയില്‍ ഇഴയും മര്‍ത്യന്‍
കാണാന്‍ വൈകിയ തണലോരം തണലോരം (ശിലയില്‍ ..)
ചിറകില്ലാത്തൊരു കിളിയുടെ ദുഃഖം
അറിയുവതെന്തിന്നാകാശം (ചിറകില്ലാത്തൊരു ..)
ഇതള് കൊഴിഞ്ഞൊരു മലരിന്‍ അഴലില്‍ അലിയുവതെന്തിന്നാരാമം
ജീവിതമേ നിന്‍ സത്യം കണ്ടവരാരീ മണ്ണില്‍ (ശിലയില്‍ ..)
ഒഴിവില്ലാതെ ഒരേ പഥത്തില്‍
തിരിയുകയല്ലോ ഭൂഗോളം (ഒഴിവില്ലാതെ ..)
പുലരികള്‍ പോലെ രജനികള്‍ പോലെ
പുലരുകയല്ലോ പല ജന്മം
ജീവിതമേ നിന്‍ സത്യം കണ്ടവരാരീ മണ്ണില്‍ (ശിലയില്‍ ..)