Silayil ninnoru

ശിലയില്‍ നിന്നൊരു
Work
Year
Language

ശിലയില്‍ നിന്നൊരു സംഗീതം
ഇരുളില്‍ നിന്നൊരു തിരിനാളം
ഈ മരുഭൂമിയിലിഴയും മര്‍ത്ത്യന്‍
കാണാന്‍ വൈകിയ തണലോരം
തണലോരം
(ശിലയില്‍...)

ചിറകില്ലാത്തൊരു കിളിയുടെ ദുഃഖം
അറിയുവതെന്തിന്നാകാശം
ഇതളു കൊഴിഞ്ഞൊരു മലരിന്നഴലില്‍
അലിയുവതെന്തിന്നാരാമം
ജീവിതമേ നിന്‍ സത്യം കണ്ടവരാരീ മണ്ണില്‍
(ശിലയില്‍...)

ഒഴിവില്ലാതെ ഒരേ പഥത്തില്‍
തിരിയുകയല്ലോ ഭൂഗോളം
പുലരികള്‍‌പോലെ രജനികള്‍പോലെ
പുലരുകയല്ലോ പല ജന്മം
ജീവിതമേ നിന്‍ സത്യം കണ്ടവരാരീ മണ്ണില്‍
(ശിലയില്‍...)

śilayil ninnŏru saṁgīdaṁ
iruḽil ninnŏru tirināḽaṁ
ī marubhūmiyiliḻayuṁ marttyan
kāṇān vaigiya taṇaloraṁ
taṇaloraṁ
(śilayil...)

siṟagillāttŏru kiḽiyuḍĕ duḥkhaṁ
aṟiyuvadĕndinnāgāśaṁ
idaḽu kŏḻiññŏru malarinnaḻalil
aliyuvadĕndinnārāmaṁ
jīvidame nin satyaṁ kaṇḍavarārī maṇṇil
(śilayil...)

ŏḻivillādĕ ŏre pathattil
tiriyugayallo bhūgoḽaṁ
pularigaḽ‌polĕ rajanigaḽpolĕ
pularugayallo pala janmaṁ
jīvidame nin satyaṁ kaṇḍavarārī maṇṇil
(śilayil...)