Silayaay piraviyundengil

ശിലയായ്‌ പിറവിയുണ്ടെങ്കിൽ
Work
Year
Language

ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
ആ ...ആ ...
ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
ഇലയായ് പിറവിയുണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍
(ശിലയായ് )

കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ
ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍
പനിനീര്‍ത്തുള്ളിയായെങ്കില്‍ തൃപ്പാദ പുണ്യാഹമായേനെ
(ശിലയായ് )

അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍
ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും
പുണ്യാഗ്നിനാളമാണെങ്കില്‍ അവിടുത്തെ ആരതിയായ് മാറും
(ശിലയായ് )

śilayāy piṟaviyuṇḍĕṅgil ñān śivarūbamāyenĕ
ā ...ā ...
śilayāy piṟaviyuṇḍĕṅgil ñān śivarūbamāyenĕ
ilayāy piṟaviyuṇḍĕṅgil kūvaḽattilayāy taḽirkkuṁ ñān
(śilayāy )

kalayāy piṟannuvĕṅgil śivamaൌli sandrabiṁbamāyenĕ
silambāy silambumĕṅgil tirunāga kālttaḽayāguṁ ñān
paninīrttuḽḽiyāyĕṅgil tṛppāda puṇyāhamāyenĕ
(śilayāy )

akṣarappiṟaviyuṇḍĕṅgilo śrīrudra mandrākṣaramāguṁ ñān
gojanmāmĕṅgilo nandigeśvaranāy tāṇḍavadāḽaṁ muḻakkuṁ
puṇyāgnināḽamāṇĕṅgil aviḍuttĕ āradiyāy māṟuṁ
(śilayāy )