Silangagale katha parayu

ചിലങ്കകളേ കഥ പറയു
Work
Year
Language

ചിലങ്കകളേ കഥപറയൂ
ചിത്രനഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു
ഒരു കഥ പറയൂ

വള്ളികള്‍ തോറും മലരുകള്‍ പോലും
തുള്ളിപ്പറക്കുന്ന യാമങ്ങളില്‍
താനേ തുള്ളിപ്പറക്കുന്ന യാമങ്ങളില്‍
നിന്റെ കൊഞ്ചലാം നാദസരോവരവീചികള്‍
നെഞ്ചിലുണര്‍ത്തും മോഹവികാരം

കല്ലുകള്‍ പൊലും ശിശിരനിലാവില്‍
കല്‍ഹാരമായ് മാറും യാമങ്ങളില്‍
നിത്യകല്യാണിയായ് മാറും യാമങ്ങളില്‍
നിന്റെ കൊഞ്ചലിലാരുടെ മാനസതാരിലും
അഞ്ചെരിഞ്ഞേതോ മാരവിചാരം

silaṅgagaḽe kathabaṟayū
sitranakhāvṛta nagnabādaṅṅaḽil
narttanamāḍiya kathabaṟayu
ŏru katha paṟayū

vaḽḽigaḽ toṟuṁ malarugaḽ poluṁ
tuḽḽippaṟakkunna yāmaṅṅaḽil
tāne tuḽḽippaṟakkunna yāmaṅṅaḽil
ninṟĕ kŏñjalāṁ nādasarovaravīsigaḽ
nĕñjiluṇarttuṁ mohavigāraṁ

kallugaḽ pŏluṁ śiśiranilāvil
kalhāramāy māṟuṁ yāmaṅṅaḽil
nityagalyāṇiyāy māṟuṁ yāmaṅṅaḽil
ninṟĕ kŏñjalilāruḍĕ mānasadāriluṁ
añjĕriññedo māravisāraṁ