Silanga kettiyaal

ചിലങ്ക കെട്ടിയാല്‍
Work
Year
Language

ചിലങ്ക കെട്ടിയാല്‍ പ്രതിമതന്‍ കാലില്‍
ചിലമ്പുമോ താളം?
തളര്‍ന്നുറങ്ങും ഹൃദയവീണയില്‍ തുളുമ്പുമോ രാഗം..രാഗം
തുളുമ്പുമോ രാഗം?

കറുത്തവാവിനെ പൌര്‍ണമിയാക്കാന്‍ കൊതിക്കുകില്ലാ ഞാന്‍
ഇരുളലയെന്നെ വിലപേശിവാങ്ങി
മലര്‍ഞാന്‍ പാഴ്‌നിഴലായി
വസന്തത്തിന്‍ ഗദ്ഗദമായി(2)
(ചിലങ്ക കെട്ടിയാല്‍ ...)

തിരിച്ചുപോകുവാന്‍ വഴികളില്ലാതെ തരിച്ചു നില്‍ക്കുകയായി
കടമതന്നുടെ പാതിരാക്കാറ്റില്‍
പിടഞ്ഞുവീഴുകയായി
മനസ്സൊരു തടവറയായീ.......

silaṅga kĕṭṭiyāl pradimadan kālil
silambumo tāḽaṁ?
taḽarnnuṟaṅṅuṁ hṛdayavīṇayil tuḽumbumo rāgaṁ..rāgaṁ
tuḽumbumo rāgaṁ?

kaṟuttavāvinĕ paൌrṇamiyākkān kŏdikkugillā ñān
iruḽalayĕnnĕ vilabeśivāṅṅi
malarñān pāḻ‌niḻalāyi
vasandattin gadgadamāyi(2)
(silaṅga kĕṭṭiyāl ...)

tiriccuboguvān vaḻigaḽillādĕ tariccu nilkkugayāyi
kaḍamadannuḍĕ pādirākkāṭril
piḍaññuvīḻugayāyi
manassŏru taḍavaṟayāyī.......