ചിലമ്പൊലി ചിലമ്പൊലി
ഝിലു ഝിലു ഝിലു ഝിലു ചിലമ്പൊലി
സഹ്യപര്‍വ്വതസാനുവില്‍ നിന്നൊരു
നൃത്തത്തിന്‍ ചിലമ്പൊലി (ചിലമ്പൊലി..)
കാട്ടാറുകള്‍ പാടും നാട് ഇതു
കഥകളി തന്‍ തറവാട്!
കാനനലതികകള്‍ കാതരനയനങ്ങള്‍
കൈമുദ്രകള്‍ കാട്ടും നാട് ! (ചിലമ്പൊലി..)
ഋതുകന്യകളുടെ നാട് ഇതു
മദിരാക്ഷികളുടെ നാട്
കാമുക മാനസ മാതളമൈനകള്‍
കൂടുകെട്ടും മുളംകാട്! (ചിലമ്പൊലി)