Silaayugattil

ശിലായുഗത്തിൽ
Work
Year
Language

ശിലായുഗത്തില്‍ ശിലകള്‍ക്കെല്ലാം
ചിറകുമുളച്ചിരുന്നു..
ചിലങ്കകെട്ടിയ സ്വപ്നങ്ങള്‍ക്കും
ചിറകുമുളച്ചിരുന്നു..
ശിലായുഗത്തില്‍...

ശിലകള്‍ പറന്നിരുന്നു..
സ്വപ്നങ്ങള്‍ പറന്നിരുന്നു..
ഭൂമിയ്ക്കു യൗവ്വനമായിരുന്നു..
പൂക്കള്‍ ദേവതകളായി അന്നു
പുഴകള്‍ കാമുകികളായി...

പൂക്കളെ ശലഭങ്ങള്‍ പ്രേമിച്ചു..
പുഴകളെ തീരങ്ങള്‍ പ്രേമിച്ചു...
പൂവുകള്‍ക്കു പൂവായ
പുഴകള്‍ക്കു പുഴയായ
ഭൂമിയെ കാമുകന്‍ പൂജിച്ചു...

ശിലയുടെ ചിറകരിഞ്ഞു..
സ്വപ്നത്തിന്‍ ചിറകരിഞ്ഞു..
ഇന്ദ്രന്റെ കൈയിലെ വജ്രായുധം..
പൂക്കള്‍ വിരഹിണികളായി.. ഇന്നു
പുഴകള്‍ ദുഃഖിതകളായി...

śilāyugattil śilagaḽkkĕllāṁ
siṟagumuḽaccirunnu..
silaṅgagĕṭṭiya svapnaṅṅaḽkkuṁ
siṟagumuḽaccirunnu..
śilāyugattil...

śilagaḽ paṟannirunnu..
svapnaṅṅaḽ paṟannirunnu..
bhūmiykku yauvvanamāyirunnu..
pūkkaḽ devadagaḽāyi annu
puḻagaḽ kāmugigaḽāyi...

pūkkaḽĕ śalabhaṅṅaḽ premiccu..
puḻagaḽĕ tīraṅṅaḽ premiccu...
pūvugaḽkku pūvāya
puḻagaḽkku puḻayāya
bhūmiyĕ kāmugan pūjiccu...

śilayuḍĕ siṟagariññu..
svapnattin siṟagariññu..
indranṟĕ kaiyilĕ vajrāyudhaṁ..
pūkkaḽ virahiṇigaḽāyi.. innu
puḻagaḽ duḥkhidagaḽāyi...